ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ വം​ശീ​യാ​ധി​ക്ഷേ​പ​ത്തി​ന് ഇ​ര​യാ​യി; കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല: അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്
Wednesday, January 27, 2021 1:50 PM IST
സി​ഡ്‌​നി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​നി​ടെ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ വം​ശീ​യാ​ധി​ക്ഷേ​പ​ത്തി​ന് ഇ​ര​യാ​യ​താ​യി സ്ഥി​രീ​ക​രി​ച്ച് ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ (സി​എ). സം​ഭ​വ​ത്തെ കു​റി​ച്ച് സി​എ അ​ന്വേ​ഷ​ണ സ​മി​തി ഐ​സി​സി​ക്ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണ​മു​ള്ള​ത്. അ​തേ​സ​മ​യം, സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ടി​ക്ക​റ്റ് വി​വ​ര​ങ്ങ​ളും അ​ട​ക്കം പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും കു​റ്റ​ക്കാ​രെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

മൂ​ന്നാം​ദി​നം പേ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് സി​റാ​ജി​നെ​തി​രേ​യും ജ​സ്പ്രീ​ത് ബും​റ​യ്ക്കെ​തി​രേ​യു​മാ​ണ് കാ​ണി​ക​ൾ വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യ​ത്. മ​ദ്യ​പി​ച്ച് ഗ്രൗ​ണ്ടി​ലെ​ത്തി​യ ചി​ല ഓ​സ്ട്രേ​ലി​യ​ന്‍ ആ​രാ​ധ​ക​രാ​ണ് സി​റാ​ജി​നോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ച​ത്. ഇ​ക്കാ​ര്യം ഉ​ട​ന്‍​ത​ന്നെ സി​റാ​ജ് നാ​യ​ക​നാ​യ അ​ജി​ങ്ക്യ ര​ഹാ​നെ​യെ അ​റി​യി​ച്ചു. ര​ഹാ​നെ ഇ​ക്കാ​ര്യം അ​മ്പ​യ​ര്‍​മാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ടീം ​മാ​ച്ച് റ​ഫ​റി ഡേ​വി​ഡ് ബൂ​ണി​നും ഐ​സി​സി​ക്കും ഇ​ന്ത്യ ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ നാ​ലാം ദി​ന​വും സി​റാ​ജി​നെ​തി​രേ വം​ശീ​യാ​ധി​ക്ഷേ​പ​മു​ണ്ടാ​യി. സി​റാ​ജ് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട ക്യാ​പ്റ്റ​ൻ അ​ജി​ങ്ക്യ ര​ഹാ​നെ, ഓ​ൺ ഫീ​ൽ​ഡ് അ​മ്പ​യ​ർ​മാ​രാ​യ പോ​ൾ റൈ​ഫ​ൽ, പോ​ൾ വി​ൽ​സ​ൺ എ​ന്നി​വ​രെ അ​റി​യി​ച്ചു. അ​ന്പ​യ​ർ​മാ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യ അ​ഞ്ച് കാ​ണി​ക​ളെ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ശേ​ഷ​മാ​ണ് മ​ത്സ​രം തു​ട​ർ​ന്ന​ത്. ‌

സി​റാ​ജി​നെ​തി​രാ​യ വം​ശീ​യാ​ധി​ക്ഷേ​പ​ത്തി​ൽ ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ മാ​പ്പ് പ​റ​ഞ്ഞി​രു​ന്നു. വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ന്യൂ​സൗ​ത്ത് വെ​യ്ൽ​സ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും സി​എ പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഐ​സി​സി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------