സെ​ന്‍​സെ​ക്‌​സ് 938 പോ​യിന്‍റ് ന​ഷ്ട​ത്തി​ല്‍ ക്ലോ​സ് ചെ​യ്തു; നി​ഫ്റ്റി 14,000ന് ​താ​ഴെ
Wednesday, January 27, 2021 4:35 PM IST
മും​ബൈ: ഓ​ഹ​രി സൂ​ചി​ക​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി നാ​ലാ​മ​ത്തെ ദി​വ​സ​വും ന​ഷ്ട​ത്തി​ല്‍ ക്ലോ​സ്‌ ചെ​യ്തു. സെ​ൻ​സെ​ക്സ് 937.66 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ൽ 47,409.93ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 271.40 പോ​യി​ന്‍റ് ഇ​ടി​ഞ്ഞ് 13,967.50ൽ ​വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ചു. വി​ല്പ​ന സ​മ്മ​ർ​ദ​മാ​ണ് ഓ​ഹ​രി വി​പ​ണി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

ബി​എ​സ്ഇ​യി​ലെ 1053 ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലും 1809 ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മാ​യി​രു​ന്നു. 141 ഓ​ഹ​രി​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല. ടെ​ക് മ​ഹീ​ന്ദ്ര, എ​സ്ബി​ഐ ലൈ​ഫ്, വി​പ്രോ, ഐ​ടി​സി, പ​വ​ര്‍​ഗ്രി​ഡ് കോ​ര്‍​പ് എ​ന്നീ ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ൾ നേ​ട്ട​ത്തി​ലാ​യി​രു​ന്നു. അ​തേ​സ​മ​യം, ടാ​റ്റ മോ​ട്ടോ​ഴ്‌​സ്, ആ​ക്‌​സി​സ് ബാ​ങ്ക്, ടാ​റ്റ സ്റ്റീ​ല്‍, ഗെ​യി​ല്‍, ടൈ​റ്റാ​ന്‍ തു​ട​ങ്ങി​യ ഓ​ഹ​രി​ക​ൾ ന​ഷ്ടം നേ​രി​ട്ടു.

ബി​എ​സ്ഇ മി​ഡ്ക്യാ​പ്, സ്‌​മോ​ള്‍ ക്യാ​പ് സൂ​ചി​ക​ക​ള്‍ 0.5-1.3ശ​ത​മാ​നം താ​ഴ്ന്നു. എ​ഫ്എം​സി​ജി ഒ​ഴി​കെ​യു​ള്ള സൂ​ചി​ക​ക​ളെ​ല്ലാം ന​ഷ്ട​ത്തി​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------