മ​ല​പ്പു​റ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ കു​ത്തേ​റ്റ് മ​രി​ച്ചു; മൂ​ന്നു പേ​ർ ക​സ്റ്റ​ഡി​യി​ൽ
Thursday, January 28, 2021 9:22 AM IST
മ​ല​പ്പു​റം: പാ​ണ്ടി​ക്കാ​ട് മു​സ്ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ കു​ത്തേ​റ്റ് മ​രി​ച്ചു. ആ​ര്യാ​ട​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ​മീ​ർ (26) ആ​ണ് മ​രി​ച്ച​ത്. മു​സ്ലിം​ലീ​ഗ്-​സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ​യാ​ണ് മു​ഹ​മ്മ​ദി​ന് കു​ത്തേ​റ്റ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​മീ​റി​നെ പെ​രു​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് മു​ഹ​മ്മ​ദ് മ​രി​ച്ച​ത്. പ്ര​ദേ​ശ​ത്ത് രാ​ഷ്ട്രീ​യ സം​ഘ​ർ​ഷം നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​രു​കു​ടും​ബ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ല്‍ സ​മീ​റി​ന്‍റെ ബ​ന്ധു ഹം​സ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സം​ഘ​ർ​ഷ​ത്തി​ലെ​ർ​പ്പെ​ട്ട​വ​രെ പി​ടി​ച്ചു​മാ​റ്റാ​ൻ എ​ത്തി​യ​താ​ണ് സ​മീ​ർ. സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. നി​സാം, അ​ബ്ദു​ൾ മ​ജീ​ദ്, മൊ​യി​ൻ എ​ന്നി​വ​രാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ൽ പ്ര​ദേ​ശ​ത്ത് സി​പി​എം-​യു​ഡി​എ​ഫ് സം​ഘ​ർ​ഷം നി​ല​നി​ന്നി​രു​ന്നു. മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​രു​ന്ന​താ​ണ്. അ​തേ​സ​മ​യം സി​പി​എം ആ​സൂ​ത്രി​ത​മാ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------