ഗാ​സി​പു​രി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹം; ക​ർ​ഷ​ക​രെ ഒ​ഴി​പ്പി​ക്കാ​ൻ നീ​ക്കം
Thursday, January 28, 2021 11:15 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​രെ ഒ​ഴി​പ്പി​ക്കാ​ൻ പോ​ലീ​സ് നീ​ക്കം. ഗാ​സി​പു​രി​ലെ സ​മ​ര​വേ​ദി ഒ​ഴി​യാ​ൻ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ​ക്ക് പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി. ഇ​വി​ടെ ജ​ല​പീ​ര​ങ്കി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

അതേസമയം, ട്രാ​ക്ട​ർ റാ​ലി​ക്കി​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ക​ർ​ഷ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം. എ​ന്നാ​ൽ വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​തെ സ​മ​ര​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------