വി. ​മു​ര​ളീ​ധ​ര​നെ പാ​ർ​ട്ടി തി​രു​ത്ത​ണം; ഗ​ഡ്ക​രി പോ​ലും ഈ ​രീ​തി​യി​ൽ സം​സാ​രി​ക്കി​ല്ല: ജി. ​സു​ധാ​ക​ര​ൻ
Thursday, January 28, 2021 11:33 AM IST
മലപ്പുറം: പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല​യി​ല്‍ കു​റ​വു​ണ്ടാ​കാ​ന്‍ കേ​ര​ളം നി​കു​തി കു​റ​യ്ക്ക​ട്ടെ​യെ​ന്ന കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ മ​റു​പ​ടി​യു​മാ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. വി.​മു​ര​ളീ​ധ​ര​ന്‍റെ പ​രാ​മ​ർ​ശം ഒ​ട്ടും യോ​ജി​ച്ച​ത​ല്ല. നി​തി​ൻ ഗ​ഡ്ക​രി പോ​ലും ഈ ​രീ​തി​യി​ൽ സം​സാ​രി​ക്കി​ല്ല. മു​ര​ളീ​ധ​ര​നെ ബി​ജെ​പി തി​രു​ത്ത​ണ​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

അ​ന്താ​രാ​ഷ്ട്ര വി​ല​യു​ടെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ല​ല്ല ഇ​ന്ധ​ന​വി​ല നി​ര്‍​ണ​യി​ക്കു​ന്ന​ത്. ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല, ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഷ​ന്‍ ചെ​ല​വ്, പ്രോ​സ​സിം​ഗ് ചെ​ല​വ്, ഇ​ന്ത്യ​യും മ​റ്റു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ​ല ക​രാ​റു​ക​ള്‍, അ​തി​നു പു​റ​മേ​യാ​ണ് നി​കു​തി. ഈ ​നി​കു​തി​യാ​ണ് ആ​കെ വി​ല​യു​ടെ പ​കു​തി​യി​ല​ധി​ക​വും. നി​കു​തി 50 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ്. ആ ​നി​കു​തി സം​സ്ഥാ​ന​ത്തി​നും കേ​ന്ദ്ര​ത്തി​നും ഒ​രു പോ​ലെ​യാ​ണ്. അ​ത്ര താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ല്‍ സം​സ്ഥാ​നം നി​കു​തി കു​റ​ച്ചാ​ല്‍ മ​തി​യെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞ​ത്.

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഈ​ടാ​ക്കു​ന്ന നി​കു​തി​യു​ടെ വ​ലി​യൊ​രു വി​ഹി​തം ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് കൈ​മാ​റു​ന്നു​ണ്ട്. അ​ത് ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. നി​കു​തി കു​റ​ക്കു​ന്ന പ്ര​ശ്‌​ന​മേ​യി​ല്ലെ​ന്ന് കേ​ന്ദ്രം പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------