ലൈ​ഫ് മി​ഷ​നി​ലൂ​ടെ ര​ണ്ട​ര ല​ക്ഷം വീ​ടു​ക​ൾ; ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി​യും
Thursday, January 28, 2021 11:52 AM IST
തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​വ​ഴി ര​ണ്ട​ര​ല​ക്ഷം വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. പൊ​തു​പ​രി​പാ​ടി​ക്ക് മു​മ്പ് തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ർ​കാ​വി​ലെ പ്ര​ഭ എ​ന്ന വീ​ട്ട​മ്മ​യു​ടെ ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​രാ​യ എ.​സി മൊ​യ്തീ​ൻ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, എം​എ​ൽ​എ വി.​കെ പ്ര​ശാ​ന്ത്, മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, കൗ​ൺ​സി​ല​ർ റാ​ണി വി​ക്ര​മ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

2,50, 547 വീ​ടു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​മാ​ണ് ഇ​ന്ന്‌ ന​ട​ത്തി​യ​ത്. നി​ർ​മാ​ണ​ത്തി​നാ​യി 8,823. 20 കോ​ടി രൂ​പ​യാ​ണ്‌ ചെ​ല​വ​ഴി​ച്ച​ത്‌. ലൈ​ഫ്‌ മി​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ അ​ടു​ത്ത വ​ര്‍​ഷം 1.5 ല​ക്ഷം വീ​ടു​ക​ള്‍ ന​ല്‍​കു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പ​നം. ഭൂ​ര​ഹി​ത​രും ഭ​വ​ന​ര​ഹി​ത​രു​മാ​യ 1.35 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ക. ഇ​തി​ൽ അ​റു​പ​തി​നാ​യി​രം വീ​ടു​ക​ൾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ​ട്ടി​ക വി​ഭാ​ഗ​ത്തി​നു​മാ​ണ്.

പ​ട്ടി​ക വി​ഭാ​ഗ​ത്തി​ന് ഭൂ​മി വാ​ങ്ങു​ന്ന​തി​ന് തു​ക വ​ക​യി​രു​ത്തി. 6000 കോ​ടി രൂ​പ ലൈ​ഫ് പ​ദ്ധ​തി​ക്ക് വേ​ണം. ഇ​തി​ൽ 1000 കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​രു​ന്നു. ബാ​ക്കി വാ​യ്പ എ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------