ക​റാ​ച്ചി ടെ​സ്റ്റ്: പാ​ക്കി​സ്ഥാ​ന് മി​ക​ച്ച ലീ​ഡ്
Thursday, January 28, 2021 11:49 AM IST
ക​റാ​ച്ചി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ പാ​ക്കി​സ്ഥാ​ന് 158 റ​ണ്‍​സ് ലീ​ഡ്. മൂ​ന്നാം ദി​നം ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് മു​ൻ​പ് പാ​ക്കി​സ്ഥാ​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 378 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചു.

ഫ​വാ​ദ് ആ​ലം (109) നേ​ടി​യ സെ​ഞ്ചു​റി​യാ​ണ് പാ​ക്കി​സ്ഥാ​ന് തു​ണ​യാ​യ​ത്. ഫ​ഹീം അ​ഷ്റ​ഫ് (64), അ​സ് ഹ​ർ അ​ലി (51) എ​ന്നി​വ​രും തി​ള​ങ്ങി. വാ​ല​റ്റ​ത്ത് ഹ​സ​ൻ അ​ലി (21), നൗ​മാ​ൻ അ​ലി (24), യാ​സി​ർ ഷാ (​പു​റ​ത്താ​കാ​തെ 38) എ​ന്നി​വ​ർ ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് പാ​ക്ക് ലീ​ഡ് 150 ക​ട​ത്തി​യ​ത്. അ​വ​സാ​ന വി​ക്ക​റ്റി​ൽ യാ​സി​ർ ഷാ- ​നൗ​മാ​ൻ അ​ലി സ​ഖ്യം 55 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി റ​ബാ​ഡ​യും കേ​ശ​വ് മ​ഹാ​രാ​ജും മൂ​ന്ന് വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി. ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 220 റ​ണ്‍​സി​ന് പു​റ​ത്താ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------