"വായ്​ തു​റ​ന്നാ​ൽ വി​ജ​യ​രാ​ഘ​വ​ന് വ​ർ​ഗീ​യ​ത മാ​ത്രം'; വി​മ​ർ​ശ​ന​വു​മാ​യി ചെ​ന്നി​ത്ത​ല
Thursday, January 28, 2021 12:05 PM IST
തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ സം​സ്ഥാ​ന​ത്ത് വ​ർ​ഗീ​യ​ത ആ​ളി​ക്ക​ത്തി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ജ​യ​രാ​ഘ​വ​ൻ വാ​തു​റ​ന്നാ​ൽ വ​ർ​ഗീ​യ​ത മാ​ത്ര​മാ​ണ് പ​റ​യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യും ഇ​തി​ന് കൂ​ട്ടു​നി​ൽ​ക്കു​ന്നു.

ലീ​ഗു​മാ​യു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ ച​ർ​ച്ച​യെ വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​നാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ശ്ര​മം. എ​ന്നാ​ൽ ഇ​ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ല​പ്പോ​കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​വ​ഴി പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത​തി​നെ​യും ചെ​ന്നി​ത്ത​ല വി​മ​ർ​ശി​ച്ചു.

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു സ​ർ​ക്കാ​ർ വീ​ടു വ​ച്ചു ന​ൽ​കു​ന്ന​തെ​ന്ന പ്രതീതി വ​രു​ത്താ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മം. യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് നാ​ലേ​കാ​ൽ ല​ക്ഷം വീ​ടു​ക​ൾ ന​ൽ​കി​യി​രു​ന്നു. ഏ​തു സ​ർ​ക്കാ​ർ വീ​ടു വ​ച്ചു​കൊ​ടു​ത്താ​ലും ന​ല്ല​കാ​ര്യ​മാ​ണ്. എ​ന്നാ​ൽ വ​ലി​യ വീ​മ്പു പ​റ​യേ​ണ്ട​തി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മ​ല​പ്പു​റ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ കു​ത്തേ​റ്റ് മ​രി​ച്ച​ത് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. സ​മ​ഗ്ര അ​ന്വേ​ഷ​ണം ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണം. മേ​ഖ​ല​യി​ൽ സി​പി​എം നി​ര​ന്ത​രം അ​ക്ര​മം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------