കെ.​സി. വേ​ണു​ഗോ​പാ​ലി​നെ ക്ഷ​ണി​ച്ചി​ല്ല; ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന വേ​ദി​യി​ലേ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം
Thursday, January 28, 2021 1:38 PM IST
കൊ​ച്ചി: ആ​ല​പ്പു​ഴ ബൈ​പ്പാ​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ മാ​ർ​ച്ച്. ബൈ​പ്പാ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് ഇ​വി​ട​ത്തെ മു​ൻ എം​പി​യാ​യി​രു​ന്ന കെ.​സി വേ​ണു​ഗോ​പാ​ലി​നെ ഒ​ഴി​വാ​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച്. പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ നേ​രി​യ തോ​തി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

ആ​ല​പ്പു​ഴ ബൈ​പ്പാ​സി​ന്‍റെ സൃ​ഷ്ട്ടാ​വ് കെ. ​സി വേ​ണു​ഗോ​പാ​ലാ​ണ്. ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന് ഇ​തി​ൽ യാ​തൊ​രു റോ​ളു​മി​ല്ല. ആ​സൂ​ത്രി​ത​മാ​യാ​ണ് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ ഒ​ഴി​വാ​ക്കി​യ​ത്. ജി ​സു​ധാ​ക​ര​ൻ എ​ട്ടു​കാ​ലി മ​മ്മൂ​ഞ്ഞാ​ണെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം ​ലി​ജു പ​റ​ഞ്ഞു.

ഉ​ദ്ഘാ​ട​ന വേ​ദി​ക്ക് സ​മീ​പം കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. പ്ര​വ​ർ​ത്ത​ക​ർ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ക്കു​ക​യാ​ണ്. ഇ​തോ​ടെ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ആ​ല​പ്പു​ഴ​യി​ൽ നേ​രി​ടു​ന്ന​ത്. പ്ര​വ​ർ​ത്ത​ക​രെ ബ​ലം​പ്ര​യോ​ഗി​ച്ച് മാ​റ്റാ​ൻ പോ​ലീ​സ് ശ്ര​മി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം, ആ​ല​പ്പു​ഴ ബൈ​പാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു​ച്ച​യ്ക്ക് ഒ​ന്നി​നു കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ചേ​ർ​ന്നു നി​ർ​വ​ഹി​ക്കും. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സ​ന്നി​ഹി​ത​നാ​കും. പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ബീ​ച്ചി​ന്‍റെ മു​ക​ളി​ൽ കൂ​ടി പോ​കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ മേ​ൽ​പ്പാ​ല​മാ​ണി​ത്. ക​ള​ർ​കോ​ട് മു​ത​ൽ കൊ​മ്മാ​ടി വ​രെ ആ​കെ 6.8 കി​ലോ​മീ​റ്റ​റാ​ണു ബൈ​പാ​സി​ന്‍റെ നീ​ളം. അ​തി​ൽ 3.2 കി​ലോ​മീ​റ്റ​ർ മേ​ൽ​പ്പാ​ല​മു​ൾ​പ്പ​ടെ 4.8 കി​ലോ​മീ​റ്റ​ർ എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------