ജ​ന​താ​ദ​ള്‍ എ​സ് സം​സ്ഥാ​ന ഘ​ട​കം പി​ള​ര്‍​ന്നു; ജോ​ര്‍​ജ് തോ​മ​സ് വി​ഭാ​ഗം യു​ഡി​എ​ഫി​ലേ​ക്ക്
Thursday, January 28, 2021 5:01 PM IST
കോ​ട്ട​യം: ജ​ന​താ​ദ​ള്‍ എ​സ് സം​സ്ഥാ​ന ഘ​ട​കം പി​ള​ര്‍​ന്നു. സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ജോ​ര്‍​ജ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗം യു​ഡി​എ​ഫി​ൽ ചേ​രും. കോ​ട്ട​യ​ത്ത് ചേ​ർ​ത്ത സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ത​ങ്ങ​ൾ‌​ക്ക് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സി.​കെ നാ​ണു​വി​ന്‍റെ പി​ന്തു​ണ​യു​ണ്ടെ​ന്നും ജോ​ർ​ജ് തോ​മ​സ് അ​വ​കാ​ശ​പ്പെ​ട്ടു. സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് പു​റ​മെ പ​ത്ത് ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ പി​ന്തു​ണ​യു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ന​വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം ജോ​ര്‍​ജ് തോ​മ​സ് രാ​ജി​വ​യ്ക്കും.

ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ എ​ച്ച്.​ഡി ദേ​വ​ഗൗ​ഡ​യു​ടെ ബി​ജെ​പി അ​നു​കൂ​ല നി​ല​പാ​ടു​ക​ളെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​ന​മെ​ന്ന് ജോ​ര്‍​ജ് തോ​മ​സ് പ​റ​ഞ്ഞു. സി.​കെ നാ​ണു​വി​നെ സം​സ്ഥാ​ന അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി​യ​ത് മു​ത​ല്‍ ആ​രം​ഭി​ച്ച പ​ട​ല​പ്പി​ണ​ക്ക​മാ​ണ് പി​ള​ർ​പ്പി​ലേ​ക്ക് എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------