നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​വ​ജാ​ത ശി​ശു മ​രി​ച്ചു
Tuesday, February 23, 2021 5:38 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​വ​ജാ​ത ശി​ശു മ​രി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര മ​ണ​ലു​വി​ള സ്വ​ദേ​ശി ഹ​രി​ത​യു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

പ്ര​സ​വ​ത്തി​ന് മു​മ്പ് യു​വ​തി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​യു​ടെ ശ്വാ​സ​കോ​ശ​ത്തി​ലേ​ക്ക് സ്ര​വം പ്ര​വേ​ശി​ച്ച​താ​യും ക​ഴു​ത്തി​ൽ പൊ​ക്കി​ൾ​കൊ​ടി കെ​ട്ടി പി​ണ​ഞ്ഞ​താ​യും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് യു​വ​തി​യെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​ക്കി​യെ​ങ്കി​ലും കു​ട്ടി​യു​ടെ നി​ല മോ​ശ​മാ​യി. ഉ​ട​ൻ​ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി മ​രി​ച്ച​ത്.

അ​തേ​സ​മ​യം, ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വീ​ഴ്ച​യെ​ന്നാ​രോ​പി​ച്ച് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രയിൽ പ്രതിഷേധിച്ചു. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------