ചെ​ങ്കോ​ട്ട സം​ഘ​ർ​ഷം; ന​ട​ൻ ദീ​പ് സി​ദ്ധു​വി​നെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു
Tuesday, February 23, 2021 6:14 PM IST
ന്യൂഡൽഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ ചെ​ങ്കോ​ട്ട സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ന​ട​ന്‍ ദീ​പ് സി​ദ്ധു​വി​നെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ഏ​ഴ് ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​ഞ്ഞ സി​ദ്ധു​വി​നെ ഡ​ല്‍​ഹി​യി​ലെ മെ​ട്രോ​പോ​ളി​റ്റ​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് കോ​ട​തി അ​ദ്ദേ​ഹ​ത്തെ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്. ചെ​ങ്കോ​ട്ട സം​ഘ​ര്‍​ഷ​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ സി​ദ്ധു​വാ​ണെ​ന്നാ​ണ് ഡ​ല്‍​ഹി പോ​ലീ​സിന്‍റെ ആ​രോ​പ​ണം.

റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ര്‍​ഷ​ക​ര്‍ ന​ട​ത്തി​യ ട്രാ​ക്ട​ര്‍ റാ​ലി​യാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ 500 ഓ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ഒ​രു ക​ര്‍​ഷ​ക​ന്‍ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------