വ​ക​ഭേ​ദം വ​ന്ന വൈ​റ​സ് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ; 72 കാ​ര​ന് പ​ക​ർ​ന്ന​ത് യു​കെ വ​ക​ഭേ​ദം
Tuesday, February 23, 2021 6:14 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സ് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ ബാ​ധി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള 72 വ​യ​സു​കാ​ര​നാ​ണ് ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

യു​കെ വ​ക​ഭേ​ദ​മാ​ണ് പ​ക​ർ​ന്ന് കി​ട്ടി​യ​ത്. യു​കെ​യി​ൽ​നി​ന്നും എ​ത്തി വ​ക​ഭേ​ദം വ​ന്ന വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​യാ​ളി​ന്‍റെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​താ​ണ് ഇ​ദ്ദേ​ഹം. ഇ​തോ​ടെ ആ​കെ 11 പേ​രി​ലാ​ണ് ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത്.

യു​കെ​യി​ല്‍ നി​ന്നും വ​ന്ന ആ​ര്‍​ക്കും ത​ന്നെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. അ​ടു​ത്തി​ടെ യു​കെ​യി​ല്‍ നി​ന്നും വ​ന്ന 88 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ 73 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------