മ​യ​ക്കു​മ​രു​ന്നു മാ​ഫി​യാ ത​ല​വ​ന്‍ ഗു​സ്മാ​ന്‍റെ ഭാ​ര്യ അ​മേ​രി​ക്ക​യി​ൽ അ​റ​സ്റ്റി​ൽ
Tuesday, February 23, 2021 6:43 PM IST
വാ​ഷിം​ഗ്ട​ൺ: മെ​ക്സി​ക്കോ മ​യ​ക്കു​മ​രു​ന്നു മാ​ഫി​യാ ത​ല​വ​ന്‍ ജൊ​വാ​ക്കിം എ​ല്‍ ചാ​പോ ഗു​സ്മാ​ന്‍റെ ഭാ​ര്യ അ​മേ​രി​ക്ക​യി​ൽ അ​റ​സ്റ്റി​ൽ. ഗു​സ്മാ​ന്‍റെ ഭാ​ര്യ എ​മ്മ കൊ​റോ​ണ​ൽ ഐ​സ്പു​റോ (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ൽ ഭ​ർ​ത്താ​വി​നെ സ​ഹാ​യി​ച്ചെ​ന്ന കു​റ്റ​ത്തി​നാ​ണ് അ​റ​സ്റ്റ്. വ​ട​ക്ക​ൻ വി​ർ​ജീ​നി​യ​യി​ലെ ഡാ​ള​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

യു​എ​സി​ലേ​യ്ക്ക് ട​ൺ ക​ണ​ക്കി​ന് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് വ​ർ​ഷം മു​മ്പ് പി​ടി​യി​ലാ​യ ഗു​സ്മാ​ന്‍റെ വി​ചാ​ര​ണ വേ​ള​യി​ൽ എ​മ്മ സ്ഥി​ര​മാ​യി എ​ത്തി​യി​രു​ന്നു. ഹെ​റോ​യി​ൻ, കൊ​ക്കെ​യ്ൻ, മ​രി​ജു​വാ​ന തു​ട​ങ്ങി​യ മ​യ​ക്കു​മ​രു​ന്നു​ക​ൾ അ​മേ​രി​ക്ക​യി​ലേ​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് എ​മ്മ​യ്ക്കെ​തി​രാ​യ കേ​സ്.

ചൊ​വ്വാ​ഴ്ച വാ​ഷിം​ഗ്ട​ണി​ലെ കോ​ട​തി​യി​ൽ ഇ​വ​രെ ഹാ​ജ​രാ​ക്കും. 2015 ൽ ​മെ​ക്സി​ക്ക​ൻ ജ​യി​ലി​ൽ നി​ന്ന് ഗു​സ്മാ​ൻ ര​ക്ഷ​പ്പെ​ട്ട​തി​ൽ എ​മ്മ​യ്ക്കു പ​ങ്കു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഗു​സ്മാ​നെ അ​മേ​രി​ക്ക​യ്ക്കു കൈ​മാ​റു​ന്ന​തി​നു​മു​മ്പ് 2016 ൽ ​ര​ണ്ടാ​മ​ത്തെ ജ​യി​ൽ ചാ​ട്ട​ത്തി​നു ശ്ര​മി​ച്ച​തി​ലും ഭാ​ര്യ​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------