വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ മ​ർ​ദിച്ച് മോ​ഷ​ണം; ഒ​ഡീ​ഷ മു​ൻ എം​എ​ൽ​എ അ​റ​സ്റ്റി​ൽ
Tuesday, February 23, 2021 8:23 PM IST
പു​ൽ​ബാ​നി: വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ കൈ​യ്യേ​റ്റം ചെ​യ്യു​ക​യും കൊ​ള്ള​യ​ടി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ ഒ​ഡീ​ഷ​യി​ലെ മു​ൻ എം​എ​ല്‍​എ ഉ​ള്‍​പ്പ​ടെ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. പു​ല്‍​ബാ​നി​യി​ല്‍ നി​ന്നു​ള്ള മു​ന്‍ എം​എ​ല്‍​എ ദീ​ബേ​ന്ദ്ര ക​ന്‍​ഹ​ര്‍, ശ്രീ​നി​വാ​സ് ക​ന്‍​ഹ​ര്‍ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​ഡീ​ഷ പോ​ലീ​സി​ലെ മു​ന്‍ ഹ​വീ​ല്‍​ദാ​റാ​ണ് അ​റ​സ്റ്റി​ലാ​യ ശ്രീ​നി​വാ​സ് ക​ന്‍​ഹ​ര്‍. ദെ​ന്‍​ക​ന​ല്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ഒ​രാ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഫെ​ബ്രു​വ​രി 11നാ​ണ് ക​ത്ര​മ​ല്‍ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ദീ​ബേ​ന്ദ്ര ക​ന്‍​ഹ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ര്‍​ദി​ക്കു​ക​യും കൊ​ള്ള​യ​ടി​ക്കു​ക​യും ചെ​യ്ത​ത്. തു​ട​ര്‍​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ല്‍ ഒ​രാ​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ഒ​ഡീ​ഷ​യി​ലെ 2009 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജു ജ​ന​താ​ദ​ള്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച് ജ​യി​ച്ച​യാ​ളാ​ണ് ദീ​ബേ​ന്ദ്ര ക​ന്‍​ഹ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------