മോ​ദി ധി​ക്കാ​രി​യും ഭീ​രു​വു​മെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി
Tuesday, February 23, 2021 9:55 PM IST
ല​ക്നോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. മോ​ദി ധി​ക്കാ​രി​യും ഭീ​രു​വു​മാ​ണെ​ന്ന് പ്രി​യ​ങ്ക പ​റ​ഞ്ഞു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​ർ‌​ഷ​ക പ്ര​തി​ഷേ​ധ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

സ​മ​രം ചെ​യ്യു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു​വ​രു​ന്ന ക​ർ​ഷ​ക​രോ​ട് സം​സാ​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ത​യാ​റാ​വു​ന്നി​ല്ല. അ​ങ്ങ​നെ ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹം ധി​ക്കാ​രി​യ​ല്ലെ- പ്രി​യ​ങ്ക ചോ​ദി​ച്ചു. സ​മ​ര​ത്തി​നി​ടെ 215 ക​ർ​ഷ​ക​ർ മ​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി അ​നു​ശോ​ച​നം​പോ​ലും പ​റ​ഞ്ഞി​ല്ല- പ്രി​യ​ങ്ക ആ​രോ​പി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​വാ​ൻ ത​യാ​റാ​ണോ​യെ​ന്ന ചോ​ദ്യ​ത്തി​ന് ജ​ന​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ടാ​കു​ക​യും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്ന് പ്രി​യ​ങ്ക പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്തേ​ണ്ട​ത് ക​ട​മ​യാ​ണ്. പി​ന്നോ​ട്ട് നി​ൽ​ക്കി​ല്ല, പോ​രാ​ടി​ക്കൊ​ണ്ടി​രി​ക്കും. താ​ൻ ഒ​രി​ക്ക​ലും ജ​ന​ങ്ങ​ളെ ഒ​റ്റി​ക്കൊ​ടു​ക്കി​ല്ലെ​ന്നും പ്രി​യ​ങ്ക കൂ​ട്ടി​ച്ചേ​ർ‌​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------