റി​യ​ർ അ​ഡ്മി​റ​ൽ ത​രു​ൺ സോ​ബ്തി ഈ​സ്റ്റേ​ൺ ഫ്ളിറ്റ് ക​മാ​ൻ​ഡ​റാ​യി ചു​മ​ത​ല​യേ​റ്റു
Wednesday, February 24, 2021 1:28 AM IST
ന്യൂ​ഡ​ൽ​ഹി: റി​യ​ർ അ​ഡ്മി​റ​ൽ ത​രു​ൺ സോ​ബ്തി ഈ​സ്റ്റേ​ൺ ഫ്ളി​റ്റ് ക​മാ​ൻ​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു. വി​ശാ​ഖ​പ​ട്ട​ണ​ത്തെ നാ​വി​ക ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ റി​യ​ർ അ​ഡ്മി​റ​ൽ സ​ഞ്ജ​യ് വാ​ത്സാ​യ​നി​ൽ നി​ന്നാ​ണ് അ​ദ്ദേ​ഹം ചു​മ​ത​ല ഏ​റ്റു​വാ​ങ്ങി​യ​ത്.

1988 ൽ ​സേ​ന​യി​ലെ​ത്തി​യ ത​രു​ൺ സോ​ബ്തി ഐ​എ​ൻ​എ​സ് കൃ​പാ​ണി​ലെ നാ​വി​ഗേ​റ്റിം​ഗ് ഓ​ഫീ​സ​ർ, ഐ​എ​ൻ​എ​സ് മൈ​സൂ​രി​ലെ ക​മ്മി​ഷ​നിം​ഗ് നാ​വി​ഗേ​റ്റിം​ഗ് ഓ​പീ​സ​ർ, ഐ​എ​ൻ​എ​സ് വി​രാ​ടി​ലെ ഡ​യ​റ​ക്ഷ​ൻ ഓ​ഫീ​സ​ർ, മി​സൈ​ൽ​വേ​ധ ക​പ്പ​ലാ​യ ഐ​എ​ൻ​എ​സ് ഡ​ൽ​ഹി​യു​ടെ എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ, എ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി ഡെ​പ്യൂ​ട്ടി ക​മ​ൻ​ഡാ​ന്‍റ് തു​ട​ങ്ങി​യ സു​പ്ര​ധാ​ന പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.