തൃ​ണ​മൂ​ൽ നേ​താ​വ് അ​ഭി​ഷേ​കി​ന്‍റെ ഭാ​ര്യ​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്തു
Wednesday, February 24, 2021 5:29 AM IST
കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വും എം.​പി​യു​മാ​യ അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യു​ടെ ഭാ​ര്യ രു​ജി​ര​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്തു. ക​ൽ​ക്ക​രി മാ​ഫി​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് സ്ഥി​ര​മാ​യി കൈ​ക്കൂ​ലി ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ചോ​ദ്യം​ചെ​യ്യ​ൽ. നി​ല​വി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പാ​ർ​ട്ടി​യു​ടെ യു​വ​നേ​താ​വ് വി​ന​യ് മി​ശ്ര​യി​ലൂ​ടെ​യാ​ണ് പ​ണം കൈ​മാ​റി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​യാ​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം സി​ബി​ഐ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

അ​ഭി​ഷേ​കു​മാ​യി ബ​ന്ധ​മു​ള്ള തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ യു​വ നേ​താ​ക്ക​ളു​ടെ വീ​ട്ടി​ൽ ഇ​തി​ന​കം സി​ബി​ഐ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. സി​ബി​ഐ എ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി അ​വ​രു​ടെ വീ​ട്ടി​ലെ​ത്തി. മ​രു​മ​ക​നും കു​ടും​ബ​ത്തി​നു​മു​ള്ള പി​ന്തു​ണ അ​റി​യി​ക്കാ​നാ​ണ് മ​മ​ത ചൊ​വ്വാ​ഴ്ച രാ​വി​ലെ​ത​ന്നെ സ​ന്ദ​ർ​ശി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ മ​മ​ത മ​ട​ങ്ങു​ക​യും ചെ​യ്തു. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ക്കാ​തെ​യാ​ണ് മ​മ​ത എ​ത്തി​യ​ത്. രു​ജി​ര​യെ ചൊ​വ്വാ​ഴ്ച ചോ​ദ്യം ചെ​യ്യു​മെ​ന്ന് നേ​ര​ത്തെ വി​വ​ര​മു​ണ്ടാ​യി​രു​ന്നു.

അ​ന​ധി​കൃ​ത​മാ​യി ക​ൽ​ക്ക​രി ഖ​ന​നം ചെ​യ്ത​തി​നും ക​ൽ​ക്ക​രി ക​ട​ത്തി​യ​തി​നും ന​വം​ബ​റി​ലാ​ണ് സി​ബി​ഐ കേ​സെ​ടു​ത്ത​ത്. കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------