യു​പി​യി​ൽ കാ​റും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴു പേ​ർ മ​രി​ച്ചു
Wednesday, February 24, 2021 7:42 AM IST
മ​ധു​ര: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കാ​റും ഇ​ന്ധ​ന ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴു പേ​ർ മ​രി​ച്ചു. യ​മു​ന എ​ക്സ്പ്ര​സ് വേ​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. ര​ണ്ടു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്.

ആ​ഗ്ര​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു ക​യ​റി​യ ശേ​ഷം കാ​റി​ൽ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​വ​രെ​ല്ലാം മ​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും മ​ധു​ര എ​സ്പി ഗൗ​ര​വ് ഗ്രോ​വ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.