രാ​ഹു​ലി​ന്‍റെ പ്ര​സം​ഗം ബി​ജെ​പി റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ന്‍റി​നെ​പ്പോ​ലെ: സി​പി​എം
Wednesday, February 24, 2021 3:36 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ലെ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​സം​ഗ​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം. രാ​ഹു​ലി​ന്‍റെ പ്ര​സം​ഗം ബി​ജെ​പി റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ന്‍റി​നെ​പ്പോ​ലെ​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് വി​മ​ർ​ശി​ച്ചു.

കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ വി​മ​ർ​ശി​ക്കു​ന്ന​തി​ൽ രാ​ഹു​ൽ മ​ല​ക്കം മ​റി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രെ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​തി​ല്‍ രാ​ഹു​ലി​ന് ബി​ജെ​പി​യു​ടെ അ​തേ ശ​ബ്ദ​മാ​ണ് ഉ​ള്ള​തെ​ന്നും സി​പി​എം പ​രി​ഹ​സി​ച്ചു.

രാ​ഹു​ൽ ബി​ജെ​പി​യെ വി​മ​ർ​ശി​ക്കാ​ത്ത​ത് കേ​ന്ദ്ര നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്. ഈ ​സ​മീ​പ​ന​മാ​ണ് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍​ക്കും ബി​ജെ​പി​യി​ലേ​ക്ക് പോ​കാ​ൻ ഉ​ത്തേ​ജ​നം ന​ൽ​കു​ന്ന​ത്. സ​ർ​ക്കാ​രി​നെ​തി​രേ രാ​ഹു​ൽ ന​ട​ത്തി​യ​ത് ത​രം​താ​ണ ആ​ക്ഷേ​പ​മാ​ണെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് വി​മ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.