അ​സു​ഖ​ക്കാ​ർ​ക്കും അ​റു​പ​തു​കാ​ർ​ക്കും; കോ​വി​ഡ് വാ​ക്സി​നേഷൻ തി​ങ്ക​ളാ​ഴ്ച മു​ത​ൽ
Wednesday, February 24, 2021 7:35 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ര​ണ്ടാം ഘ​ട്ടം മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്കും 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള അ​സു​ഖ ബാ​ധി​ത​ര്‍​ക്കു​മാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ക​യെ​ന്ന് കേ​ന്ദ്ര മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍ അ​റി​യി​ച്ചു. ഏ​തു​ത​രം രോ​ഗ​മു​ള്ള​വ​രെ​യാ​ണ് വാ​ക്സി​നേ​ഷ​ന് തെ​ര​ഞ്ഞെ​ടു​ക്കു​ക​യെ​ന്ന​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ടും.

10,000 സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യും 20,000 സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യു​മാ​കും വാ​ക്‌​സി​ന്‍ വി​ത​ര​ണം ന​ട​ത്തു​ക. സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​ന്‍ സൗ​ജ​ന്യ നി​ര​ക്കി​ലാ​കും ന​ല്‍​കു​ക. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ പ​ണം ന​ൽ​കേ​ണ്ടി​വ​രും. ഇ​തി​ന്‍റെ നി​ര​ക്ക് ഏ​താ​നും ദി​വ​സ​ത്തി​നു​ള്ളി​ൽ അ​റി​യി​ക്കും- മ​ന്ത്രി പ​റ​ഞ്ഞു.

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ള്‍​ക്കു​മാ​ണ് രാ​ജ്യ​ത്ത് നി​ല​വി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് ഒ​ന്നി​ന് തു​ട​ങ്ങു​ന്ന ഘ​ട്ട​ത്തി​ൽ 27 കോ​ടി പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ൽ 1.21 കോ​ടി ആ​ളു​ക​ളാ​ണ് രാ​ജ്യ​ത്ത് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.