ക​ർ​ഷ​ക​രു​മാ​യി ച​ർ​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ
Wednesday, February 24, 2021 6:04 PM IST
ന്യൂ​ഡ​ൽ​ഹി: മൂ​ന്ന് പു​തി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് ക​ർ​ഷ​ക​രു​മാ​യി ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ഇ​പ്പോ​ഴും വാ​തി​ൽ തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ.

ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കാ​നും കാ​ർ​ഷി​ക ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കാ​നും കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ർ​ഷ​ക​രു​മാ​യി പ​ല​ത​വ​ണ ച​ർ​ച്ച​ക​ൾ ന​ട​ന്നി​ട്ടു​ണ്ട്. അ​വ​രു​മാ​യി ഇ​നി​യും ച​ർ​ച്ച ചെ​യ്യാ​ൻ ത​യാ​റാ​ണെ​ന്നും തോ​മ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ക​ര്‍​ഷ​ക​ര്‍ പാ​ര്‍​ല​മെ​ന്‍റ് വ​ള​യു​മെ​ന്നും നാ​ല് ല​ക്ഷം ട്രാ​ക്ട​റു​ക​ള്‍​ക്ക് പ​ക​രം ഇ​ത്ത​വ​ണ 40 ല​ക്ഷം ട്രാ​ക്ട​റു​ക​ളു​ണ്ടാ​കു​മെ​ന്നും ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ നേ​താ​വ് രാ​കേ​ഷ് ടി​ക്കാ​യ​ത്ത് പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു തോ​മ​റി​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​ന്ത്യാ ഗേ​റ്റി​ന് സ​മീ​പ​ത്തെ പാ​ര്‍​ക്കു​ക​ള്‍ ഉ​ഴു​തു​മ​റി​ച്ച് ക​ര്‍​ഷ​ക​ര്‍ കൃ​ഷി ന​ട​ത്തും. അ​തി​ന്‍റെ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും ടി​ക്കാ​യ​ത്ത് പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​രെ അ​പ​മാ​നി​ക്കു​ന്ന​തി​നു​ള്ള ഗൂ​ഡാ​ലോ​ച​ന രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ന് പി​ന്നി​ലു​ണ്ട്. രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​ര്‍ ത്രി​വ​ര്‍​ണ പ​താ​ക​യെ സ്‌​നേ​ഹി​ക്കു​ന്നു. എ​ന്നാ​ല്‍ രാ​ജ്യ​ത്തെ നേ​താ​ക്ക​ളോ​ട് അ​ങ്ങ​നെ​യ​ല്ലെ​ന്നും രാ​കേ​ഷ് ടി​ക്കാ​യ​ത്ത് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.