വി​ജ​യ് ഹ​സാ​രെ​യി​ൽ കേ​ര​ളത്തിന്‍റെ വി​ജ​യ ഹാ​സം; റെ​യി​ൽ​വേ​സി​നെ​യും വീ​ഴ്ത്തി
Wednesday, February 24, 2021 7:21 PM IST
ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​നു ഗ്രൂ​പ്പ് സി​യി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം. അ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ളം റെ​യി​ൽ​വേ​സി​നെ ഏ​ഴു റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി.

352 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന റെ​യി​ൽ​വേ​സ് അ​വ​സാ​ന ഓ​വ​റി​ൽ ഏ​ഴു റ​ൺ​സ് അ​ക​ലെ വീ​ണു. ര​ണ്ട് പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ എ​ല്ലാ​വ​രും പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. സ്കോ​ർ: കേ​ര​ളം 351/6. റെ​യി​ൽ​വേ​സ് 49.4 ഓ​വ​റി​ൽ 344. ജ‍​യ​ത്തോ​ടെ 12 പോ​യി​ന്‍റു​മാ​യി ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​താ​ണ് കേ​ര​ളം.

റോ​ബി​ൻ ഉ​ത്ത​പ്പ​യു​ടേ​യും (100) വി​ഷ്ണു വി​നോ​ദി​ന്‍റെ​യും (104) സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ലാ​ണ് കേ​ര​ളം കൂ​റ്റ​ൻ സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. റോ​ബി​ൻ ഉ​ത്ത​പ്പ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ലും തി​ള​ങ്ങി. 104 പ​ന്തി​ൽ അ​ഞ്ച് സി​ക്സും എ​ട്ട് ഫോ​റും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഉ​ത്ത​പ്പ​യു​ടെ ഇ​ന്നിം​ഗ്സ്.

107 പ​ന്ത് നേ​രി​ട്ട വി​ഷ്ണു വി​നോ​ദി​ന്‍റെ ഇ​ന്നിം​ഗ്സി​ൽ നാ​ല് സി​ക്സും അ​ഞ്ച് ഫോ​റും പി​റ​ന്നു. ഉ​ത്ത​പ്പ​യും വി​ഷ്ണു​വും ചേ​ർ​ന്ന ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് 193 റ​ൺ​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. മൂ​ന്നാ​മ​നാ​യി ക​ള​ത്തി​ലെ​ത്തി​യ സ​ഞ്ജു വി ​സാം​സ​ൺ കൂ​റ്റ​ൻ അ​ടി​യി​ലൂ​ടെ സ്കോ​ർ ബോ​ർ​ഡ് റോ​ക്ക​റ്റ് വേ​ഗ​ത്തി​ലാ​ക്കി.

അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ സ​ഞ്ചു 29 പ​ന്തി​ൽ ആ​റ് ഫോ​റും നാ​ല് സി​ക്സ​റു​ക​ളും ഉ​ൾ​പ്പെ​ടെ 64 റ​ൺ​സെ​ടു​ത്തു. 34 പ​ന്ത് നേ​രി​ട്ട് 46 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യ വ​ത്സ​ൽ ഗോ​വി​ന്ദും വാ​ല​റ്റ​ത്ത് വെ​ടി​ക്കെ​ട്ട് ന​ട​ത്തി. പു​റ​ത്താ​കാ​തെ നി​ന്ന വ​ത്സ​ൽ മൂ​ന്ന് സി​ക്സും ര​ണ്ട് ഫോ​റും പ​റ​ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ റെ​യി​ൽ​വേ​സി​നാ​യി ഓ​പ്പ​ണ​ർ മൃ​ണാ​ൽ ദേ​വ്ദ​റും (79) അ​രി​ന്ദം ഗോ​ഷും (64) സൗ​ര​ഭ് സിം​ഗും (50), ഹ​ർ​ഷ് ത്യാ​ഗി​യും (58) പൊ​രു​തി. എം​ഡി നി​ധീ​ഷി​ന് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ശ്രീ​ശാ​ന്തും ബേ​സി​ൽ ത​മ്പി​യും സ​ച്ചി​ൻ ബേ​ബി​യും ര​ണ്ട് വീ​തം വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. ജ​ല​ജ് സ​ക്സേ​ന 10 ഓ​വ​റി​ൽ 40 റ​ൺ​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.