പാ​ളം മു​റി​ച്ചു​ക​ട​ക്ക​വേ ട്രെ​യി​ൻ എ​ൻ​ജി​ന്‍ ത​ട്ടി യു​വ​തി​ക്കും ഭ​ര്‍​തൃ​പി​താ​വി​നും ദാ​രു​ണാ​ന്ത്യം
Wednesday, February 24, 2021 10:30 PM IST
നീ​ലേ​ശ്വ​രം: പാ​ളം മു​റി​ച്ചു​ക​ട​ക്ക​വേ ട്രെ​യി​ൻ എ​ൻ​ജി​ന്‍ ത​ട്ടി വ​യോ​ധി​ക​നും ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച മ​രു​മ​ക​ൾ​ക്കും ദാ​രു​ണാ​ന്ത്യം. നീ​ലേ​ശ്വ​രം കൊ​ഴു​ന്തി​ലി​ലെ മ​ഠ​ത്തി​ല്‍​വ​ള​പ്പി​ല്‍ ച​ന്ദ്ര​ന്‍ (70), മ​ക​ന്‍ വി.​വി.​പ്ര​സാ​ദി​ന്‍റെ ഭാ​ര്യ കെ.​വി.​അ​ഞ്ജ​ലി(28) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ഉ​ച്ച​യ്ക്ക് 12 ഓ​ടെ കൊ​ഴു​ന്തി​ല്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ച​ന്ദ്ര​ന്‍റെ പു​തു​ക്കൈ​യി​ലു​ള്ള സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യിരുന്നു സംഭവം.

കേ​ള്‍​വി​ക്കു​റ​വു​ള്ള ച​ന്ദ്ര​ന്‍ ട്രെ​യി​ൻ എ​ൻ​ജി​ന്‍ വ​രു​ന്ന ശ​ബ്ദം കേ​ട്ടി​രു​ന്നി​ല്ല. മ​റു​ഭാ​ഗ​ത്തെ പ​റ​മ്പി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​വ​ര്‍ വി​ളി​ച്ചു​പ​റ​യു​ന്ന​തു കേ​ട്ട് ച​ന്ദ്ര​നെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ഞ്ജ​ലി​യും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

വി.​വി.​പ​ത്മി​നി​യാ​ണ് ച​ന്ദ്ര​ന്‍റെ ഭാ​ര്യ. മ​റ്റു മ​ക്ക​ള്‍: പ്രി​യ, പ്രീ​ത. പി​ലി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ അ​ഞ്ജ​ലി​യു​ടെ പി​താ​വും നേ​ര​ത്തെ ട്രെ​യി​ൻ ത​ട്ടി​യാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.