രോ​ഹി​ത്തി​ന് അ​ർ​ധ സെ​ഞ്ചു​റി; ആ​ദ്യ​ദി​നം ഇ​ന്ത്യ​യ്ക്കു മേ​ൽ​ക്കൈ
Wednesday, February 24, 2021 10:35 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ആ​ദ്യ ദി​നം ഇ​ന്ത്യ​യ്ക്ക് മേ​ൽ​ക്കൈ. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇം​ഗ്ല​ണ്ടി​നെ 112 റ​ണ്‍​സി​ന് പു​റ​ത്താ​ക്കി ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ മി​ന്നു​ന്ന തു​ട​ക്കം ന​ൽ​കി. പി​ന്നാ​ലെ ബാറ്റിം​​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ ആ​ദ്യ ദി​നം ക​ളി​യ​വ​സാ​നി​ക്കു​ന്പോ​ൾ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 99 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്.

അ​ർ​ധ​ സെ​ഞ്ചു​റി നേ​ടി​യ രോ​ഹി​ത് ശ​ർ​മ (57), അ​ജി​ങ്ക്യ ര​ഹാ​നെ (1) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ. അ​തേ​സ​മ​യം രോ​ഹി​ത്ത് ശ​ർ​മ്മ​യു​ടെ പ്ര​ക​ട​നം ഒ​ഴി​ച്ചാ​ൽ ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യു​ടെ ഇ​ന്ന​ത്തെ പ്ര​ക​ട​നം നി​രാ​ശ​ജ​ന​ക​മാ​ണ്.

51 പ​ന്തി​ൽ​നി​ന്നും 11 റ​ണ്‍​സ് നേ​ടി​യ സു​ഹ്മാ​ൻ ഗി​ല്ലി​നെ​യാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ദ്യം ന​ഷ്ട​മാ​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ ചേ​തേ​ശ്വ​ർ പു​ജാ​ര​യും റ​ണ്‍​സൊ​ന്നും നേ​ടാ​തെ പ​വ​ലി​യ​ൻ ക​യ​റി. നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി രോ​ഹി​ത്തി​നൊ​പ്പം ചേ​ർ​ന്ന് അ​ർ​ധ സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ജാ​ക്ക് ലീ​ച്ച് കോ​ഹ്ലി​യെ മ​ട​ക്കി. 27 റ​ണ്‍​സാ​യി​രു​ന്നു കോ​ഹ്ലി​യു​ടെ സ​ന്പാ​ദ്യം.

നേ​ര​ത്തെ അ​ക്സ​ർ പ​ട്ടേ​ലി​ന്‍റെ​യും ആ​ർ. അ​ശ്വി​ന്‍റെ​യും മി​ന്നും പ്ര​ക​ട​ന​മാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ ചെ​റി​യ സ്കോ​റി​ൽ പി​ടി​ച്ചു​കെ​ട്ടി​യ​ത്. 21.4 ഓ​വ​റി​ൽ 38 റ​ണ്‍​സ് വ​ഴ​ങ്ങി അ​ക്സ​ർ പ​ട്ടേ​ൽ ആ​റ് വി​ക്ക​റ്റും ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ മൂ​ന്നും വി​ക്ക​റ്റും വീ​ഴ്ത്തി.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ സാ​ക്ക് ക്രോ​ളി (53) ആ​ണ് ഇം​ഗ്ല​ണ്ട് നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ. ക്രോ​ളി​ക്കു പു​റ​മേ നാ​യ​ക​ൻ ജോ ​റൂ​ട്ട് (17), ബെ​ൻ ഫോ​ക്സ് (12), ജോ​ഫ്ര ആ​ർ​ച്ച​ർ (11) എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​ണ് ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.