മെ​സി​ക്ക് ഇ​ര​ട്ട​ഗോ​ള്‍; ബാ​ഴ്‌​സ​ലോ​ണ​യ്‌​ക്ക് ത​ക​ര്‍​പ്പ​ന്‍ ജ​യം
Thursday, February 25, 2021 7:36 AM IST
ബാ​ഴ്സ​ലോ​ണ: ലാ​ലി​ഗ​യി​ൽ ബാ​ഴ്‌​സ​ലോ​ണ​യ്‌​ക്ക് ത​ക​ര്‍​പ്പ​ന്‍ ജ​യം. ക്യാ​മ്പ് നൂ​വി​ൽ എ​ൽ​ചെ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ബാ​ഴ്സ തോ​ൽ​പ്പി​ച്ചു. സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​യു​ടെ ഇ​ര​ട്ട​ഗോ​ളും ജോ​ർ​ദി ആ​ൽ​ബ​യു​ടെ ഗോ​ളു​മാ​ണ് ബാ​ഴ്‌​സ​യു​ടെ പ​ട്ടി​ക തി​ക​ച്ച​ത്.

ഗോ​ള്‍​ര​ഹി​ത​മാ​യി​രു​ന്നു ആ​ദ്യ പ​കു​തി. ര​ണ്ടാം പ​കു​തി​യി​ലാ​ണ് മെ​സി​യും ആ​ൽ​ബ​യും ആ​ഞ്ഞ​ടി​ച്ച​ത്. 48-ാം മി​നി​റ്റി​ൽ മെ​സി​യി​ലൂ​ടെ ബാ​ഴ്സ അ​ക്കൗ​ണ്ട് തു​റ​ന്നു. 69-ാം മി​നി​റ്റി​ൽ ഡി​യോം​ഗി​ന്‍റെ അ​സി​സ്റ്റി​ൽ മെ​സി ലീ​ഡ് ഇ​ര​ട്ടി​യാ​ക്കി. 73-ാം മി​നി​റ്റി​ൽ ആ​ൽ​ബ​യി​ലൂ​ടെ ബാ​ഴ്സ​ലോ​ണ മൂ​ന്നാം ഗോ​ളും നേ​ടി.

ജ​യ​ത്തോ​ടെ ബാ​ഴ്സ​ലോ​ണ ലീ​ഗി​ൽ 50 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.