ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം: ആ​റ് എ​സ്ഡി​പി​ഐ​ക്കാ​ർ പി​ടി​യി​ൽ
Thursday, February 25, 2021 12:15 PM IST
ആ​ല​പ്പു​ഴ: വ​യ​ലാ​റി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ആ​റു​പേ​ര്‍ പി​ടി​യി​ൽ. പാ​ണ​വ​ള്ളി സ്വ​ദേ​ശി റി​യാ​സ്, അ​രൂ​ർ സ്വ​ദേ​ശി നി​ഷാ​ദ്, എ​ഴു​പു​ന്ന സ്വ​ദേ​ശി അ​ന​സ്, വ​യ​ലാ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ ഖാ​ദ​ർ, ചേ​ർ​ത്ത​ല​ക്കാ​രാ​യ അ​ൻ​സി​ൽ, സു​നീ​ർ എ​ന്നി​വ​രാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ണ്ടാ​ല​റി​യാ​വു​ന്ന 16 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

വ​യ​ലാ​ര്‍ സ്വ​ദേ​ശി​യാ​യ ന​ന്ദു ആ​ർ.​കൃ​ഷ്ണ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. എ​സ്‍​ഡി​പി​ഐ ആ​ര്‍​എ​സ്എ​സ് സം​ഘ​ര്‍​ഷ​ത്തി​ലാ​ണ് ന​ന്ദു​വി​ന് വെ​ട്ടേ​റ്റ​ത്. മൂ​ന്ന് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മൂ​ന്ന് എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നാ​ഗം​കു​ള​ങ്ങ​ര​യി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​ടേ​യും പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്.

ചൊ​വ്വാ​ഴ്ച വ​യ​ലാ​റി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ബ​ക്ക​റ്റ് പി​രി​വ് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​രു​വി​ഭാ​ഗ​വും ഇ​ന്ന് പ്ര​ക​ട​നം ന​ട​ത്തി. ഈ ​പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. വെ​ട്ടേ​റ്റ കൃ​ഷ്ണ ആ​ശു​പ​ത്രി​യി​ൽ എ​ത്തും​മു​ൻ​പ് മ​രി​ച്ചു.

കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി.​ജെ.​പി ആ​ല​പ്പു​ഴ​യി​ൽ ഇ​ന്ന് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചു. വ​യ​ലാ​ര്‍ മേ​ഖ​ല​യി​ല്‍ പൊ​ലി​സ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.