കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി: ത​മി​ഴ്നാ​ട്ടി​ലും ബം​ഗാ​ളി​ലും നി​യ​ന്ത്ര​ണം
Thursday, February 25, 2021 10:32 PM IST
ചെ​ന്നൈ: കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി ത​മി​ഴ്നാ​ടും പ​ശ്ചി​മ ബം​ഗാ​ളും. ത​മി​ഴ്നാ​ട്ടി​ൽ ഏ​ഴു ദി​വ​സ​ത്തെ ഹോം ​ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ക്കി.

അ​തി​ർ​ത്തി​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​ത്താ​നും യാ​ത്ര​ക്കാ​രെ നി​രീ​ക്ഷി​ക്കാ​നും തീ​രു​മാ​ന​മാ​യി. അ​തേ​സ​മ​യം, ബം​ഗാ​ളി​ൽ ആ​ർ​ടി​പി​സി​ആ​ർ രേ​ഖ നി​ർ​ബ​ന്ധ​മാ​ക്കി. ഈ ​മാ​സം 27 മു​ത​ലാ​ണ് യാ​ത്രാ​നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ന​ട​ത്തി​യ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ഫ​ല​മാ​ണ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്. ക​ര്‍​ണാ​ട​ക, ഉ​ത്ത​രാ​ഖ​ണ്ഡ്, മ​ഹാ​രാ​ഷ്ട്ര, മ​ണി​പ്പൂ​ർ, ഡ​ല്‍​ഹി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ​യാ​ണ് ബം​ഗാ​ളി​ലും യാ​ത്രാ​നി​യ​ന്ത്ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.