"യു​ട്യൂ​ബ​ർ​മാ​ർ​ക്ക് വ​രി​ക്കാ​രെ കൂ​ട്ടാ​നു​ള്ള നീ​ക്കം'; രാ​ഹു​ലി​നെ പ​രി​ഹ​സി​ച്ച് ഇ​ട​ത്, ബി​ജെ​പി ഗ്രൂ​പ്പു​ക​ൾ
Thursday, February 25, 2021 4:17 PM IST
കൊ​ല്ലം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ക​ട​ലി​ൽ യാ​ത്ര ചെ​യ്ത രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വീ​ഡി​യോ​യെ പ​രി​ഹ​സി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ട​ത്, ബി​ജെ​പി ഗ്രൂ​പ്പു​ക​ൾ. യു​ട്യൂ​ബ​ർ​മാ​ർ​ക്ക് വ​രി​ക്കാ​രെ കൂ​ട്ടാ​നു​ള്ള നീ​ക്ക​മാ​ണ് രാ​ഹു​ൽ ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ഇ​വ​രു​ടെ പ​രി​ഹാ​സം.

രാ​ഹു​ലി​ന്‍റെ യാ​ത്ര​ക​ളൊ​ന്നും അ​ത്മാ​ർ​ഥ​ത​യു​ള്ള​ത​ല്ല. ഇ​തൊ​ക്കെ വെ​റും നാ​ട​ക​മാ​ണെ​ന്നും ബി​ജെ​പി​യു​ടെയും സിപിഎമ്മിന്‍റെയും അനുകൂല പേ​ജു​ക​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. രാ​ഹു​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ക​ട​ലി​ൽ നീ​ന്തി​യ​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ എ​തി​ർ​പ​ക്ഷം ക​ടു​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.