60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ വാ​ക്സി​നേ​ഷ​ന് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ള്‍: കെ.​കെ. ഷൈ​ല​ജ
Thursday, February 25, 2021 5:27 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​ത്തി​ന്‍റെ മാ​ര്‍​ഗ നി​ര്‍​ദേ​ശം വ​രു​ന്ന​ത​നു​സ​രി​ച്ച് കോ​വി​ഡ് വാ​ക്സി​നാ​യി 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കു​ന്ന​താ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. ഇ​തി​നു​ള്ള എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും സം​സ്ഥാ​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ത്ത് വാ​ക്‌​സി​ന്‍ എ​ടു​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​താ​ണ്. 300 ഓ​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ വാ​ക്‌​സി​ന്‍ എ​ടു​ക്കു​വാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി വ​രു​ന്ന​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച സം​സ്ഥാ​ന​ത്ത് 4,06,500 ഡോ​സ് വാ​ക്‌​സി​നു​ക​ള്‍ എ​ത്തു​മെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് 1,38,000 ഡോ​സ് വാ​ക്‌​സി​നു​ക​ളും എ​റ​ണാ​കു​ള​ത്ത് 1,59,500 ഡോ​സ് വാ​ക്‌​സി​നു​ക​ളും, കോ​ഴി​ക്കോ​ട് 1,09,000 ഡോ​സ് വാ​ക്‌​സി​നു​ക​ളു​മാ​ണ് എ​ത്തു​ന്ന​ത്.

വാ​ക്‌​സി​നേ​ഷ​ന്‍ പ്ര​ക്രി​യ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗ​വും ചേ​ര്‍​ന്നു. ഇ​തു​വ​രെ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു. കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളു​ടേ​യും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും വാ​ക്‌​സി​നേ​ഷ​ന്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.

കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളു​ടേ​യും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. അ​തി​നാ​ല്‍ ത​ന്നെ കേ​ന്ദ്ര​ത്തി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശം വ​രു​ന്ന മു​റ​യ്ക്ക് 60 വ​യ​സ് ക​ഴി​ഞ്ഞ​വ​രു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ തു​ട​ങ്ങാ​ന്‍ സാ​ധി​ക്കു​ന്ന​താ​ണ്.

ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ട് എ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ല്‍ വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ന്‍ ക​ഴി​യാ​തെ പോ​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഫെ​ബ്രു​വ​രി 27ന് ​മു​മ്പാ​യും കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ആ​ദ്യ ഡോ​സ് മാ​ര്‍​ച്ച് ഒ​ന്നി​ന് മു​മ്പാ​യും എ​ടു​ക്കേ​ണ്ട​താ​ണ്.

സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ദി​വ​സം വ​രെ 3,38,534 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. അ​തി​ല്‍ 71,047 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ 79,115 കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളും, 13,113 തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

വാ​ക്‌​സി​നേ​ഷ​ന്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണ​വും കൂ​ട്ടി​യി​ട്ടു​ണ്ട്. ഇ​ന്ന് 611 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.