പൂ​ട്ടി​ന് മ​റു​പൂ​ട്ട്; രാ​ജ്നാ​ഥ് സിം​ഗ് വ്യാ​ഴാ​ഴ്ച ബം​ഗാ​ളി​ലെ​ത്തും
Thursday, February 25, 2021 5:42 PM IST
കോ​ൽ​ക്ക​ത്ത: കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ് വ്യാ​ഴാ​ഴ്ച ബം​ഗാ​ളി​ലെ​ത്തും. ബ​ലൂ​ർ​ഗ​ഡ്ഡി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ് രാ​ജ്‌​നാ​ഥ് സിം​ഗ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ട്വി​റ്റ​റി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ​യു​ടെ പ​ശ്ചി​മ ​ബം​ഗാ​ളി​ലെ പ​രി​വ​ർ​ത്ത​ൻ യാ​ത്ര​യ്ക്ക് പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​വു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബാ​ര​ക്പു​ർ സി​റ്റി പോ​ലീ​സാ​ണ് അ​നു​മ​തി ന​ൽ​കാ​തി​രു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്നാ​ഥ് സിം​ഗ് ബം​ഗാ​ളി​ൽ എ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.