ഇ​ന്ധ​ന വി​ല​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധം; "മ​മ​ത​യു​ടെ ബാ​ല​ൻ​സ് ന​ഷ്ട​മാ​യി'
Thursday, February 25, 2021 6:49 PM IST
കോ​ൽ​ക്ക​ത്ത: ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വി​നെ​തി​രെ ഇ​ല​ക്ട്രി​ക്ക് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ച് പ്ര​തി​ഷേ​ധി​ച്ച ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബ​ന​ര്‍​ജി​ക്ക് വാ​ഹ​ന​ത്തി​ന്‍റെ ബാ​ല​ന്‍​സ് ന​ഷ്ട​മാ​യി. ഹൗ​റ​യി​ലാ​ണ് സം​ഭ​വം.

മോ​ദി സ​ര്‍​ക്കാ​ര്‍ ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ഇ​ല​ക്ടി​ക്ക് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചാ​ണ് മ​മ​താ ബാ​ന​ര്‍​ജി പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. ന​ബ​ന​യി​ലെ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ നി​ന്നും ക​ലി​ഖ​ട്ട് വ​രെ​യാ​ണ് പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.

എ​ന്നാ​ല്‍ റാ​ലി​ക്കി​ടെ ബാ​ല​ന്‍​സ് ന​ഷ്ട​മാ​യി സ്‌​ക്കൂ​ട്ട​റി​ല്‍ നി​ന്നും മു​ഖ്യ​മ​ന്ത്രി വീ​ഴാ​ന്‍ തു​ട​ങ്ങി. എ​ന്നാ​ല്‍ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഇ​വ​രെ താ​ങ്ങി നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.