ഇ​ന്ത്യ​യ്ക്ക് 49 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
Friday, February 26, 2021 10:13 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് 49 റ​ണ്‍​സ് വി​ജ​യ ല​ക്ഷ്യം. ര​ണ്ടാം ദി​നം 145 റ​ണ്‍​സി​ന് ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഓ​ൾ​ഔട്ട് ആ​യ ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 81 റ​ണ്‍​സി​ൽ അ​വ​സാ​നം കു​റി​യ്ക്കു​ക​യാ​യി​രു​ന്നു.

25 റ​ണ്‍​സ് നേ​ടി​യ ബെ​ൻ സ്റ്റോ​ക്സും 19 റ​ണ്‍​സ് നേ​ടി​യ ജോ ​റൂ​ട്ടും 12 റ​ണ്‍​സ് നേ​ടി​യ ഒ​ലി പോ​പ്പി​നും ഒ​ഴി​കെ മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം ക​ണ്ടെ​ത്താ​നാ​കാ​തെ പോ​യ​പ്പോ​ൾ ഇം​ഗ്ല​ണ്ടി​ന്‍റെ ഇ​ന്നിം​ഗ്സ് 30.4 ഓ​വ​റി​ൽ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇന്ത്യയ്ക്കായി അ​ക്സ​ർ പ​ട്ടേ​ൽ അ​ഞ്ചും ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ നാ​ലും വി​ക്ക​റ്റ് നേ​ടി.

ര​ണ്ടാം ദി​നം 99 റ​ണ്‍​സി​ന് ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ​യു​ടെ ക​ഥ​ക​ഴി​ച്ച​ത് ഇം​ഗ്ല​ണ്ട് നാ​യ​ക​ൻ ജോ ​റൂ​ട്ടി​ന്‍റെ മി​ന്നും പ്ര​ക​ട​ന​മാ​ണ്. ജോ ​റൂ​ട്ടി​നൊ​പ്പം ജാ​ക്ക് ലീ​ഷും ചേ​ർ​ന്ന് ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാന്മാ​ർ​ക്കാ​യി സ്പി​ൻ വ​ല വി​രി​ച്ച​ത്. ജാ​ക്ക് ലീ​ഷ് നാ​ല് വി​ക്ക​റ്റാ​ണ് ഇ​ന്നിം​ഗ്സി​ൽ നേ​ടി​യ​ത്.

ഇ​ന്ന് ര​ഹാ​നയുടെ (7) വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം ന​ഷ്ട​മാ​യത്. പി​ന്നാ​ലെ 66 റ​ണ്‍​സ് നേ​ടി​യ രോ​ഹി​ത്തി​നെ ലീ​ഷ് പ​വ​ലി​യ​ൻ ക​യ​റ്റി. പി​ന്നീ​ട് അ​ശ്വി​ൻ മാ​ത്ര​മാ​ണ് (17) വാ​ല​റ്റ​ത്ത് പൊ​രു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.