ക​ഞ്ചാ​വ് കേ​സിലെ പ്ര​തി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു
Thursday, February 25, 2021 7:05 PM IST
ക​ണ്ണൂ​ർ: പാ​പ്പി​നി​ശേ​രി​യി​ല്‍ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക​ഞ്ചാ​വ് കേ​സ് പ്ര​തി വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ചു. ക​ണ്ണ​പു​രം സ്വ​ദേ​ശി ഷ​ബീ​ര്‍ ആ​ണ് സി​വി​ല്‍ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ നി​ഷാ​ദി​നെ വെ​ട്ടി​യ​ത്. ഷ​ബീ​റി​നെ പോ​ലീ​സ് പി​ടി​കൂ​ടി.

ക​ണ്ണ​പു​രം പാ​ല​ത്തി​ന് സ​മീ​പം ക​രി​ക്ക് ക​ച്ച​വ​ടം ന​ട​ത്തു​ന്ന ഷ​ബീ​ര്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ഫ്തി​യി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. എ​ന്നാ​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ നി​ഷാ​ദി​നെ ഷ​ബീ​ര്‍ ക​രി​ക്ക് വെ​ട്ടു​ന്ന ക​ത്തി​കൊ​ണ്ട് വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കാ​ലി​നും പ​രി​ക്കേ​റ്റു.

ഉ​ദ്യോ​ഗ​സ്ഥ​നെ ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ണ്ണ​പു​രം പോ​ലീ​സ് എ​ത്തി​യാ​ണ് ഷ​ബീ​റി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ല്‍ നി​ന്നും ക​ഞ്ചാ​വും പോ​ലീ​സ് പി​ടി​കൂ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.