ക​ർ​ഷ​ക​രോ​ട് മാ​പ്പ് പ​റ​യ​ണം; രാ​ഹു​ൽ ഗാ​ന്ധി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി
Thursday, February 25, 2021 7:23 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ ഗാ​ന്ധി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഡ​ൽ​ഹി​യി​ലെ സ​മ​ര​വേ​ദി​യി​ൽ അ​ൻ​പ​തോ​ളം പേ​ർ മ​രി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ ക​ർ​ഷ​ക​സ​മ​ര​ത്തെ അ​വ​ഗ​ണി​ച്ച് രാ​ഹു​ൽ ഗാ​ന്ധി കേ​ര​ള​ത്തി​ൽ വ​ന്ന് ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ ന​ൽ​കു​ക​യാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി കേ​ര​ള​ത്തി​ൽ വ​ന്നു. ഓ​രോ സാ​ധാ​ര​ണ​ക്കാ​രോ​ടും ഒ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ന്നു. അ​ദ്ദേ​ഹം കേ​ര​ള​ത്തി​നോ​ട് കാ​ണി​ക്കു​ന്ന സ്നേ​ഹ​ത്തി​ന് ന​ന്ദി​യു​ണ്ടെ​ന്നും പി​ണ​റാ​യി പറഞ്ഞു.

രാ​ഹു​ലി​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്നെ​ങ്കി​ലും തി​ര​ക്കാ​ൻ ത​യാ​റാ​ക​ണം. വ​യ​നാ​ടി​ന്‍റെ ന​ട്ടെ​ല്ലാ​യി​രു​ന്ന കാ​പ്പി, കു​രു​മു​ള​ക് കൃ​ഷി എ​ങ്ങ​നെ​യാ​ണ് ത​ക​ർ​ന്ന​ടി​ഞ്ഞ​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​രും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ലും ആ​ത്മ​ഹ​ത്യ ചെ​യ്തു. എ​ന്നി​ട്ടും ക​ർ​ഷ​ക​ർ സ​മ​രം തു​ട​രു​ക​യാ​ണ്.

കോ​ൺ​ഗ്ര​സ് ന​ട​പ്പാ​ക്കി​യ പ​രി​ഷ്കാ​ര​ങ്ങ​ളാ​ണ് ഇ​തി​ന് കാ​ര​ണം. ഈ ​പാ​ത​ക​ത്തി​ന് രാ​ഹു​ൽ ഗാ​ന്ധി കോ​ൺ​ഗ്ര​സി​ന് വേ​ണ്ടി ക​ർ​ഷ​ക​രോ​ട് നി​രു​പാ​ധി​കം മാ​പ്പ് പ​റ​യ​ണം. ന​യ​ങ്ങ​ൾ തി​രു​ത്തേ​ണ്ട​താ​യി​രു​ന്നു. രാ​ജ്യ​ത്ത് പു​തി​യ ബ​ദ​ലു​ക​ൾ വേ​ണം. അ​തി​നു​ള്ള ആ​ർ​ജ​വം രാ​ഹു​ലി​നു​ണ്ടോ എ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.