ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം
Thursday, February 25, 2021 8:32 PM IST
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ൽ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് പീ​ഡ​നം. ഗൊ​ണ്ട ജി​ല്ല​യി​ലാ​ണ് 15 വ​യ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ നാ​ല് പേ​ര്‍ ചേ​ര്‍​ന്ന് പീ​ഡി​പ്പി​ച്ച​ത്.

ക്ലാ​സ് ക​ഴി​ഞ്ഞ് സൈ​ക്കി​ളി​ല്‍ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ഒ​രു മ​ധ്യ​വ​യ​സ്‌​ക്ക​നും മൂ​ന്ന് പേ​രും ചേ​ര്‍​ന്ന് ബെ​ല്‍​ബ​ഹാ​രി​യ എ​ന്ന സ്ഥ​ല​ത്തു നി​ന്നു​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. തു​ട​ര്‍​ന്ന് ഒ​രു ക​രി​മ്പി​ന്‍ തോ​ട്ട​ത്തി​ല്‍ കൊ​ണ്ടു​വ​ന്ന് പെ​ണ്‍​കു​ട്ടി​യെ ഇ​വ​ര്‍ പീ​ഡി​പ്പി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ല്‍ കൊ​ല്ലു​മെ​ന്നും പ​റ​ഞ്ഞ് പ്ര​തി​ക​ള്‍ പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. തു​ട​ര്‍​ന്ന് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​യ​ടെ സ്വ​ഭാ​വ​ത്തി​ല്‍ വ്യ​ത്യാ​സം ക​ണ്ടെ​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ ചോ​ദി​ച്ച​പ്പോ​ഴാ​ണ് കു​ട്ടി സം​ഭ​വം തു​റ​ന്നു പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.