ഇ​ന്ത്യ​യ്ക്ക് ആ​ധി​കാ​രി​ക ജ​യം
Thursday, February 25, 2021 8:40 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പി​ങ്ക് ബോ​ൾ ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് ആ​ധി​കാ​രി​ക ജ​യം.​വെ​റും ര​ണ്ടു ദി​വ​സം കൊ​ണ്ട് ഇം​ഗ്ല​ണ്ടി​നെ അ​ടി​യ​റ​വ് പ​റ​യി​ച്ചാ​ണ് ഇ​ന്ത്യ മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ജ​യി​ക്കാ​ൻ 49 റ​ണ്‍​സ് വേ​ണ്ടി​യി​രു​ന്ന ഇ​ന്ത്യ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ വി​ജ​യ​ത്തി​ലെ​ത്തി. 15 റ​ണ്‍​സെ​ടു​ത്ത് ശു​ഭ്മാ​ൻ ഗി​ല്ലും 25 റ​ണ്‍​സെ​ടു​ത്ത രോ​ഹി​ത് ശ​ർ​മ​യും ചേ​ർ​ന്ന് ഇ​ന്ത്യ​യെ 7.4 ഓ​വ​റി​ൽ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. സ്കോ​ർ ഇം​ഗ്ല​ണ്ട്: 112, 81. ഇ​ന്ത്യ: 145, 49/0.

അ​ക്സ​ർ പ​ട്ടേ​ലി​ന്‍റെ​യും ആ​ർ. അ​ശ്വി​ന്‍റെ​യും മി​ന്നും പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യ്ക്ക് അ​നാ​യാ​സ വി​ജ​യം സ​മ്മാ​നി​ച്ച​ത്. ര​ണ്ട് ഇ​ന്നിം​ഗ്സു​ക​ളി​ൽ​നി​ന്നാ​യി പ​ട്ടേ​ൽ 11 വി​ക്ക​റ്റും അ​ശ്വി​ൻ ഏ​ഴ് വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ ടെ​സ്റ്റി​ൽ 400 വി​ക്ക​റ്റ് എ​ന്ന നേ​ട്ട​വും അ​ശ്വ​ൻ കൈ​വ​രി​ച്ചു.

ര​ണ്ടാം ദി​നം മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 99 റ​ണ്‍​സി​ന് ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ​യ്ക്ക് 46 റ​ണ്‍​സ് മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ സാ​ധി​ച്ച​ത്. ഇം​ഗ്ല​ണ്ട് നാ​യ​ക​ൻ ജോ ​റൂ​ട്ടി​ന്‍റെ അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ തി​രി​ച്ച​ടി​യാ​യ​ത്. ജോ ​റൂ​ട്ടി​നൊ​പ്പം ജാ​ക്ക് ലീ​ഷും ചേ​ർ​ന്ന് ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാന്മാ​ർ​ക്കാ​യി സ്പി​ൻ വ​ല വി​രി​ച്ച​ത്. ജാ​ക്ക് ലീ​ഷ് നാ​ല് വി​ക്ക​റ്റാ​ണ് ഇ​ന്നിം​ഗ്സി​ൽ നേ​ടി​യ​ത്.

ര​ണ്ടാം ഇ​ന്നിംഗ്സി​ൽ ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ടി​നെ വെ​റും 81 റ​ണ്‍​സി​ന് ഇ​ന്ത്യ പു​റ​ത്താ​ക്കി. 32 റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ചു വി​ക്ക​റ്റെ​ടു​ത്ത പ​ട്ടേ​ലും 48 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റെ​ടു​ത്ത അ​ശ്വി​നും ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ് നി​ര​യെ ത​രി​പ്പ​ണ​മാ​ക്കി.

25 റ​ണ്‍​സെ​ടു​ത്ത ബെ​ൻ സ്റ്റോ​ക്സ് മാ​ത്ര​മാ​ണ് ഇം​ഗ്ല​ണ്ട് നി​ര​യി​ൽ പി​ടി​ച്ചു​നി​ന്ന​ത്. ര​ണ്ടാം ദി​നം 17 വി​ക്ക​റ്റു​ക​ളാ​ണ് വീ​ണ​ത്. ഇം​ഗ്ല​ണ്ട് ഇ​ന്ത്യ​യ്ക്കെ​തി​രേ ടെ​സ്റ്റി​ൽ നേ​ടു​ന്ന ഏ​റ്റ​വും ചെ​റി​യ സ്കോ​റാ​ണി​ത്. അ​ക്സ​ർ പ​ട്ടേ​ലാ​ണ് ക​ളി​യി​ലെ താ​രം.

ജ​യ​ത്തോ​ടെ ഇ​ന്ത്യ ഐ​സി​സി ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ൽ ഉ​റ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.