ഗോ​വ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട്; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Thursday, February 25, 2021 8:39 PM IST
പ​നാ​ജി: ഗോ​വ ആ​രോ​ഗ്യ​മ​ന്ത്രി വി​ശ്വ​ജി​ത്ത് റാ​ണെ​യു​ടെ പേ​രി​ല്‍ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് നി​ര്‍​മി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍. സൈ​ബ​ര്‍ ക്രൈം ​സെ​ല്ലാ​ണ് ഇ​യാ​ളെ രാ​ജ​സ്ഥാ​നി​ലെ ഭാ​ര​ത്പു​രി​ല്‍ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.

ഭ​ര​ത്പു​രി​ലെ ന​ന്ദേ​ര സ​ത്വാ​സ് സ്വ​ദേ​ശി​യാ​യ ഇ​യാ​ളു​ടെ പേ​ര് അ​ര്‍​മാ​ന്‍ എ​ന്നാ​ണ്. പ​ണം ത​ട്ടാ​നാ​ണ് താ​ന്‍ വ്യാ​ജ അ​ക്കൗ​ണ്ട് നി​ര്‍​മി​ച്ച​തെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് കു​റ്റം സ​മ്മ​തി​ച്ചു. നി​ര​വ​ധി പ്ര​മു​ഖ​രു​ടെ പേ​രി​ല്‍ താ​ന്‍ ഫേ​സ്ബു​ക്കി​ല്‍ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ള്‍ നി​ര്‍​മി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ര്‍​മാ​ന്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.