അ​ഞ്ച് വ​ര്‍​ഷ​മാ​യി വ​ര്‍​ഗീ​യ ക​ലാ​പം ന​ട​ക്കാ​ത്ത നാ​ടാ​ണ് കേ​ര​ളം; യോ​ഗി​ക്കെ​തി​രെ പി​ണ​റാ​യി
Thursday, February 25, 2021 9:30 PM IST
തി​രു​വ​ന​ന്ത​പു​രം: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ളം എ​ല്ലാ കാ​ര്യ​ത്തി​ലും വ​ള​രെ പി​ന്നി​ലാ​ണെ​ന്നും ഇ​വി​ടെ ആ​കെ കു​ഴ​പ്പ​ങ്ങ​ളാ​ണെ​ന്നും യോ​ഗി ആ​ദി​ത്യ​നാ​ഥ് കേ​ര​ള​ത്തി​ല്‍ വ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ടെ ഒ​രു വ​ര്‍​ഗീ​യ ക​ലാ​പ​വും ന​ട​ക്കാ​ത്ത നാ​ടാ​ണ് കേ​ര​ളം. എ​ന്നാ​ൽ യു​പി​യു​ടെ സ്ഥി​തി അ​താ​ണോ എ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ ചോ​ദി​ച്ചു.

എ​ത്ര വ​ര്‍​ഗീ​യ ക​ലാ​പ​വും വി​ദ്വേ​ഷ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​വി​ടെ ന​ട​ക്കു​ന്നു​വെ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്യു​ന്ന​ത്. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കൊ​ല​പാ​ത​ക​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത് യു​പി​യി​ലാ​ണെ​ന്ന് നാ​ഷ​ണ​ല്‍ ക്രൈം ​റെ​ക്കോ​ര്‍​ഡ്‌​സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

അ​ടു​ത്തി​ടെ ഒ​രു ഡി​എ​സ്പി​യ​ട​ക്കം എ​ട്ട് പോ​ലീ​സു​കാ​രാ​ണ് ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ന​ട​ക്കു​ന്ന​തും യു​പി​യി​ലാ​ണ്. ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​ത്തി​നി​ടെ യു​പി​യി​ല്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ 676 ശ​ത​മാ​നം​വ​രെ വ​ര്‍​ധി​ച്ചു​വെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍ രാ​ജ്യ​ത്തു​ത​ന്നെ കൂ​ടു​ത​ല്‍ മ​തേ​ത​ര മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന ജ​ന​ത​യാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്.

കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ള്‍ ജോ​ലി കി​ട്ടാ​തെ നാ​ടു​വി​ടു​ന്നു​വെ​ന്നാ​ണ് യോ​ഗി​യു​ടെ മ​റ്റൊ​രു ക​ണ്ടെ​ത്ത​ല്‍. കേ​ര​ള​ത്തി​ലെ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വാ​ക്ക​ള്‍ ലോ​ക​ത്തെ​വി​ടെ​യും തൊ​ഴി​ല്‍​തേ​ടി പോ​കു​ന്ന​ത് അ​വ​ര്‍​ക്ക് ലോ​ക​ത്തെ​വി​ടെ​യും തൊ​ഴി​ല്‍ ചെ​യ്യാ​ന്‍ പ്രാ​പ്തി​യു​ള്ള​തു​കൊ​ണ്ടാ​ണ്.

എ​ന്നാ​ല്‍ കേ​ര​ള​ത്തി​ല്‍ വ​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളി​ല്‍ 15 ശ​ത​മാ​നം പേ​രും യു​പി​യി​ല്‍​നി​ന്ന് ഉ​ള്ള​വ​രാ​ണ്. ജോ​ലി​കി​ട്ടാ​തെ നാ​ടു​വി​ടു​ന്ന​വ​രാ​ണോ അ​വ​രെ​ല്ലാം ? ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ​യ​ട​ക്കം മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ അ​വ​ര്‍​ക്ക് ല​ഭി​ക്കു​ന്നു. അ​വ​രോ​ട് ചോ​ദി​ച്ചാ​ല്‍ കേ​ര​ള​ത്തെ​പ്പ​റ്റി മ​ന​സി​ലാ​ക്കാം.

കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് ടെ​സ്റ്റു​ക​ള്‍ ഒ​രു​കോ​ടി പ​ത്ത് ല​ക്ഷം ക​ട​ന്നു. കേ​ര​ള​ത്തെ​ക്കാ​ള്‍ ആ​റി​ര​ട്ടി ജ​ന​സം​ഖ്യ​യു​ള്ള യു​പി​യി​ല്‍ ഏ​ക​ദേ​ശം മൂ​ന്ന് കോ​ടി പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​തെ​ന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ല്‍ യു​പി പി​ന്നാ​ലാ​ണ്. എ​ന്നാ​ല്‍ മ​ര​ണ നി​ര​ക്ക് പി​ടി​ച്ചു നി​ര്‍​ത്തു​ന്ന​തി​ല്‍ കേ​ര​ളം രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​ണ്.

കേ​ര​ള​ത്തി​ന് കേ​ന്ദ്ര​ത്തി​ന്‍റെ പ​ണം മാ​ത്രം മ​തി​യെ​ന്നാ​ണ് യു​പി മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​പ​ണം. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ന് അ​ര്‍​ഹ​മാ​യ നി​കു​തി വ​രു​മാ​നം പോ​ലും ന​ല്‍​കാ​ന്‍ കേ​ന്ദ്രം ത​യാ​റാ​കു​ന്നി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം. ജി​എ​സ്ടി ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം കേ​ന്ദ്രം ഒ​രു രൂ​പ നി​കു​തി പി​രി​ച്ചാ​ല്‍ 50 പൈ​സ​പോ​ലും കേ​ര​ള​ത്തി​ന് ല​ഭി​ക്കു​ന്നി​ല്ല.

യു​പി​യെ മാ​തൃ​കാ സം​സ്ഥാ​ന​മാ​ക്കി മാ​റ്റി​യെ​ന്നാ​ണ് യോ​ഗി പ​റ​യു​ന്ന​ത്. ഏ​താ​യാ​ലും കേ​ര​ളം ആ ​മാ​തൃ​ക​യ​ല്ല പി​ന്തു​ട​രു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.