ബം​ഗ​ളൂ​രു​വി​നെ​തി​രെ ജം​ഷ​ഡ്പു​രി​ന് ജ​യം
Thursday, February 25, 2021 10:09 PM IST
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​യെ വീ​ഴ്ത്തി ജം​ഷ​ഡ്പു​ർ എ​ഫ്സി. ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ജം​ഷ​ഡ്പു​രി​ന്‍റെ ജ​യം.

ആ​ദ്യ പ​കു​തി​യി​ൽ​ത​ന്നെ ജം​ഷ​ഡ്പു​ർ മൂ​ന്ന് ഗോ​ളു​ക​ളും നേ​ടി. 16-ാം മി​നി​റ്റി​ൽ സ്റ്റീ​ഫ​ൻ എ​സെ​യാ​ണ് ജം​ഷ​ഡ്പു​രി​നാ​യി ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. 34-ാം മി​നി​റ്റി​ൽ സെ​യ്മി​ൻ​ലെ​ൻ ദും​ഗെ​ൽ ജം​ഷ​ഡ്പു​രി​ന്‍റെ ലീ​ഡ് ഉ​യ​ർ​ത്തി. 41-ാം മി​റ്റി​ൽ ഡെ​വി​ഡ് ഗ്രാ​ൻ​ഡെ മൂ​ന്നാം ഗോ​ളും നേ​ടി.

ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു ബം​ഗ​ളൂ​രു​വി​ന്‍റെ ര​ണ്ട് ഗോ​ളു​ക​ളും പി​റ​ന്ന​ത്. 62-ാം മി​നി​റ്റി​ൽ ഫ്രാ​ൻ ഗോ​ണ്‍​സാ​ല​സാ​ണ് ബം​ഗ​ളൂ​രു​വി​ന്‍റെ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. 71-ാം മി​നി​റ്റി​ൽ സു​നി​ൽ ഛേത്രി​യു​ടെ വ​ക​യാ​യി​രു​ന്നു ര​ണ്ടാം ഗോ​ൾ.

പി​ന്നീ​ട് സ​മ​നി​ല ഗോ​ള്‍ നേ​ടാ​ന്‍ ബം​ഗ​ളൂ​രു സ​ര്‍​വം മ​റ​ന്ന് ക​ളി​ച്ചെ​ങ്കി​ലും ജം​ഷ​ഡ്പു​രി​ന്‍റെ പ്ര​തി​രോ​ധ​നി​ര അ​തി​ന് സ​മ്മ​തി​ച്ചി​ല്ല. ​ജ​യ​ത്തോ​ടെ ജം​ഷ​ഡ്പു​ര്‍ ഈ ​സീ​സ​ണി​ലെ ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.