ഇ​ന്ത്യ​യി​ൽ​നി​ന്നും ര​ണ്ട് കോ​ടി കോ​വി​ഡ് വാ​ക്സി​നു​ക​ൾ വാ​ങ്ങാ​നൊ​രു​ങ്ങി ബ്ര​സീ​ൽ
Friday, February 26, 2021 9:16 AM IST
ബ്ര​സീ​ലി​യ: ഇ​ന്ത്യ​യി​ൽ​നി​ന്നും ര​ണ്ട് കോ​ടി കോ​വി​ഡ് വാ​ക്സി​നു​ക​ൾ വാ​ങ്ങാ​നൊ​രു​ങ്ങി ബ്ര​സീ​ൽ. ബ്ര​സീ​ൽ ആ​രോ​ഗ്യ​മ​ന്ത്രി ഇ​ന്ത്യ ഭാ​ര​ത് ബ​യോ​ടെ​കു​മാ​യി ഇ​തു​സം​ബ​ന്ധി​ച്ച ക​രാ​ർ ഒ​പ്പു​വ​ച്ചു.

മാ​ർ​ച്ച്, മേ​യ് മാ​സ​ങ്ങ​ളോ​ടെ ര​ണ്ട് കോ​ടി കോ​വാ​ക്സി​ൻ കൈ​മാ​റാ​നാ​ണ് ക​രാ​ർ ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്. വ​ക​ഭേ​ദം വ​ന്ന കോ​വി​ഡി​നെ നേ​രി​ടു​ന്ന​തി​ന് വേ​ഗ​ത്തി​ൽ കൂ​ടു​ത​ൽ വാ​ക്സി​ൻ വാ​ങ്ങാ​നാ​ണ് ബ്ര​സീ​ൽ ത​യാ​റെ​ടു​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച ബ്ര​സീ​ലി​ൽ 1,541 പു​തി​യ കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ത് രാ​ജ്യ​ത്ത് കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നു​ശേ​ഷം ഉ​ണ്ടാ​യ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ മ​ര​ണ​സം​ഖ്യ​യാ​ണ്. ഇ​തു​വ​രെ 2,51,498 പേ​രാ​ണ് ബ്ര​സീ​ലി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.