കേ​ര​ളം ഉ​ള്‍​പ്പെ​ടെ അ​ഞ്ചി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും
Friday, February 26, 2021 1:26 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ളം ഉ​ള്‍​പ്പെ​ടെ അ​ഞ്ചി​ട​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇ​ന്ന് പ്ര​ഖ്യാ​പിക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്നു​ണ്ട്. ക​മ്മീ​ഷ​ന്‍റെ സ​മ്പൂ​ര്‍​ണ യോ​ഗം ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ആ​സ്ഥാ​ന​ത്ത് ചേ​രു​ന്നു​ണ്ട്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വൈ​കു​ന്നേ​രം വാ​ര്‍​ത്താ സ​മ്മേ​ള​നം വി​ളി​ച്ചി​രി​ക്കു​ന്ന​ത്‌.

കേ​ര​ളം, ത​മി​ഴ്നാ​ട്, ആ​സാം, പ​ശ്ചി​മ ബം​ഗാ​ൾ, പു​തു​ച്ചേ​രി എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി ക​മ്മീ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ സ​മ്പൂ​ര്‍​ണ യോ​ഗം ച​ര്‍​ച്ച ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.