കൗ​മാ​ര​ക്കാ​ര​ൻ ഓ​ടി​ച്ച ബെ​ൻ​സ് കാ​റി​ടി​ച്ച് മ​ധ്യ​വ​യ​സ്ക്ക​ന് ദാ​രു​ണാ​ന്ത്യം
Friday, February 26, 2021 5:11 PM IST
ന്യൂ​ഡ​ൽ​ഹി: കൗ​മാ​ര​ക്കാ​ര​ന്‍ ഓ​ടി​ച്ച ആ​ഡം​ബ​ര വാ​ഹ​നം സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച് മ​ധ്യ​വ​യ​സ്‌​ക്ക​ന്‍ മ​രി​ച്ചു. ഡ​ല്‍​ഹി​യി​ലെ വ​സ​ന്ത് വി​ഹാ​റി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പു​ര്‍ സ്വ​ദേ​ശി​യാ​യ ആ​ന്‍റ​ണി ജോ​സ​ഫ്(55)​ആ​ണ് മ​രി​ച്ച​ത്. യു​പി സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍​ഥി ആ​ര്യ​ന്‍ ജ​യ്ന്‍(18) ഓ​ടി​ച്ച മെ​ഴ്‌​സി​ഡ​സ് ബെ​ന്‍​സ് കാ​ര്‍ ആ​ന്‍റ​ണി സ​ഞ്ച​രി​ച്ച ബൈ​ക്കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് ആ​ന്‍റ​ണി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. സം​ഭ​വ​ത്തി​ല്‍ ആ​ര്യ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.