നീ​ര​വ് മോ​ദി​യെ കാ​ത്ത് രാ​ജ്യം; പ്ര​ത്യേ​ക ജ​യി​ൽ മു​റി ത​യാ​റാ​യി
Friday, February 26, 2021 5:25 PM IST
മും​ബൈ: ല​ണ്ട​നി​ലെ കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് ഇ​ന്ത്യ​യ്ക്ക് കൈ​മാ​റു​ന്ന നീ​ര​വ് മോ​ദി​ക്കാ​യി പ്ര​ത്യേ​ക ജ​യി​ല്‍ മു​റി ത​യാ​റാ​യി. മും​ബൈ​യി​ലെ ആ​ര്‍​ത​ര്‍ റോ​ഡ് ജ​യി​ലി​ലാ​ണ് നീ​ര​വ് മോ​ദി​യെ പാ​ര്‍​പ്പി​ക്കാ​നാ​യി പ്ര​ത്യേ​ക ജ​യി​ല്‍ മു​റി ത​യാ​റാ​ക്കി​യ​ത്.

അ​തീ​വ സു​ര​ക്ഷ​യു​ള്ള ബാ​ര​ക്ക് ന​മ്പ​ർ 12ന്‍റെ മൂ​ന്ന് സെ​ല്ലു​ക​ളി​ൽ ഒ​ന്നി​ലാ​ണ് നീ​ര​വ് മോ​ദി​യെ പാ​ർ​പ്പി​ക്കു​ന്ന​തെ​ന്ന് ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. നീ​ര​വ് മോ​ദി​യെ ജ​യി​ലി​ൽ പാ​ർ​പ്പി​ക്കാ​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

മൂ​ന്ന് ച​തു​ര​ശ്ര മീ​റ്റ​ർ വ​ലി​പ്പ​മു​ള്ള സെ​ല്ലാ​ണ് നീ​ര​വ് മോ​ദി​ക്കാ​യി ത​യാ​റാ​ക്കി​യ​ത്. ഒ​രു കോ​ട്ട​ൺ പാ​യ, ത​ല​യി​ണ, ബെ​ഡ് ഷീ​റ്റ്, പു​ത​പ്പ് എ​ന്നി​വ അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കും.

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി രാ​ജ്യം വി​ട്ട നീ​ര​വ് മോ​ദി​യെ ഇ​ന്ത്യ​യ്ക്ക് കൈ​മാ​റാ​ൻ വ്യാ​ഴാ​ഴ്ച​യാ​ണ് ല​ണ്ട​നി​ലെ വെ​സ്റ്റ് മി​നി​സ്റ്റ​ർ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ഇ​ന്ത്യ ന​ൽ​കി​യ ജ​യി​ൽ ദൃ​ശ്യ​ങ്ങ​ൾ തൃ​പ്തി​ക​ര​മാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി.

കേ​സി​ൽ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ നീ​ര​വ് മോ​ദി ശ്ര​മി​ച്ചു​വെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. നാ​ടു​ക​ട​ത്തി​യാ​ല്‍ നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​മെ​ന്ന മോ​ദി​യു​ടെ വാ​ദം ത​ള്ളി​യ കോ​ട​തി, മോ​ദി​ക്ക് ഇ​ന്ത്യ​യി​ൽ നീ​തി ല​ഭി​ക്കു​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന മോ​ദി​യു​ടെ വാ​ദ​വും കോ​ട​തി ത​ള്ളി.

പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ നി​ന്ന് വ്യാ​ജ ക​ത്തു​ക​ൾ സൃ​ഷ്ടി​ച്ച് സ്വ​ന്തം ക​മ്പ​നി​ക​ളി​ലേ​ക്ക് പ​ണം ത​ട്ടി​യെ​ന്നാ​ണ് നീ​ര​വ് മോ​ദി​ക്കെ​തി​രാ​യ കേ​സ്. നീ​ര​വ് മോ​ദി​യും ബ​ന്ധു​വാ​യ മെ​ഹു​ൽ ചോ​ക്സി​യും ചേ​ർ​ന്ന് 14,000 ത്തോ​ളം കോ​ടി രൂ​പ​യു​ടെ വാ​യ്പ ത​ട്ടി​യെ​ന്ന് സി​ബി​ഐ യു​കെ കോ​ട​തി​യി​ൽ ന​ല്‍​കി​യ അ​പേ​ക്ഷ​യി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.