മാ​ന്ദ്യ​ത്തി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക്; ആ​ഭ്യ​ന്ത​ര ഉ​ദ്പാ​ദ​ന​ത്തി​ൽ 0.4 ശ​ത​മാ​നം വ​ള​ർ​ച്ച
Friday, February 26, 2021 6:28 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ദ്പാ​ദ​ന​ത്തി​ൽ (ജി​ഡി​പി) വ​ള​ർ​ച്ച. 0.4 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് ജി​ഡി​പി​യി​ൽ കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്. മാ​ന്ദ്യ​ത്തി​ൽ​നി​ന്നും രാ​ജ്യം പു​റ​ത്തു​ക​ട​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് ജി​ഡി​പി​യി​ലെ വ​ള​ർ​ച്ച കാ​ണി​ക്കു​ന്ന​ത്.

2020 ഡി​സം​ബ​ർ മു​ത​ൽ ഏ​പ്രി​ൽ വ​രെ​യു​ള്ള പാ​ദ​ത്തി​ലാ​ണ് വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2020 അ​വ​സാ​ന പാ​ദ​ത്തി​ൽ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ ചു​രു​ക്കം ചി​ല പ്ര​ധാ​ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക​ളി​ലൊ​ന്നാ​ണ് ഇ​ന്ത്യ.

കോ​വി​ഡി​നെ തു​ട​ർ​ന്ന് രാ​ജ്യ​ത്തി​ന്‍റെ ത്രൈ​മാ​സ ജി​ഡി​പി വ​ള​ർ​ച്ച തു​ട​ർ​ച്ച​യാ​യ ര​ണ്ട് പാ​ദ​ങ്ങ​ളി​ൽ റി​ക്കാ​ർ​ഡ് ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഏ​പ്രി​ല്‍ മു​ത​ല്‍ ജൂ​ണ്‍ വ​രെ​യു​ള്ള 2020 ആ​ദ്യ​പാ​ദ​ത്തി​ല്‍ 23.9 ശ​ത​മാ​നം ഇ​ടി​വാ​ണ് ജി​ഡി​പി​യി​ലു​ണ്ടാ​യ​ത്.

1996-മു​ത​ല്‍ ഇ​ന്ത്യ ത്രൈ​മാ​സ ജി​ഡി​പി ക​ണ​ക്കു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​തി​ന് ശേ​ഷം സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ലു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ ഇ​ടി​വാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.