തെ​ര​ഞ്ഞെ​ടു​പ്പ് എ​ട്ട് ഘ​ട്ടം ബി​ജെ​പി​യു​ടെ സൗ​ക​ര്യ​ത്തി​ന്; ആ​ഞ്ഞ​ടി​ച്ച് മ​മ​ത
Friday, February 26, 2021 7:07 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് എ​ട്ട് ഘ​ട്ട​മാ​യി ന​ട​ത്താ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി. ബി​ജെ​പി​യു​ടെ സൗ​ക​ര്യ​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​മെ​ന്ന് മ​മ​ത തു​റ​ന്ന​ടി​ച്ചു.

ബി​ജെ​പി​യു​ടെ ക​ണ്ണി​ലൂ​ടെ​യ​ല്ല, പ​ശ്ചി​മ ബം​ഗാ​ളി​നെ സം​സ്ഥാ​ന​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണെ​ന്നും മ​മ​ത പ​റ​ഞ്ഞു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ദ്ദേ​ഹം രാ​ജ്യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ധി​കാ​രം ഇ​വി​ടു​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദു​ർ​വി​ന​യോ​ഗം ചെ​യ്യ​രു​തെ​ന്നും മ​മ​ത ആ​വ​ശ്യ​പ്പെ​ട്ടു.

ആ​സാ​മി​ൽ മൂ​ന്നു ഘ​ട്ട​മാ​യും ത​മി​ഴ്നാ​ട്ടി​ൽ ഒ​റ്റ​ഘ​ട്ട​മാ​യും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്നു. എ​ന്തു​കൊ​ണ്ടാ​ണ് ബം​ഗാ​ളി​ൽ എ​ട്ട് ഘ​ട്ടം- മ​മ​ത ചോ​ദി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടേ​യും അ​മി​ത് ഷാ​യു​ടേ​യും ഉ​പ​ദേ​ശ​പ്ര​കാ​ര​മാ​ണോ​യി​ത്? അ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​ണോ? ആ​സാ​മി​നും ത​മി​ഴ്നാ​ടി​നും ശേ​ഷം ബം​ഗാ​ളി​ലേ​ക്ക് വ​രു​ന്ന​തി​നാ​ണോ? ഇ​ത് ബി​ജെ​പി​യെ സ​ഹാ​യി​ക്കി​ല്ല. ത​ങ്ങ​ൾ അ​വ​രെ ത​ക​ർ​ക്കു​മെ​ന്നും മ​മ​ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​രു​മാ​ന​ത്തെ മാ​നി​ക്കു​ന്നു. എ​ന്തു​കൊ​ണ്ടാ​ണ് ഒ​രു ജി​ല്ല​യി​ൽ ത​ന്നെ പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. സൗ​ത്ത് 24 പ​ർ​ഗാ​ന തൃ​ണ​മൂ​ൽ ശ​ക്തി​കേ​ന്ദ്ര​മാ​ണ്. അ​വി​ടെ വോ​ട്ടിം​ഗ് മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്. മോ​ദി​യു​ടെ​യും ഷാ​യു​ടെ​യും സൗ​ക​ര്യ​മ​നു​സ​രി​ച്ചാ​ണോ ഇ​ത് ചെ​യ്ത​തെ​ന്നും ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.