ലാ​വ്‌​ലി​നി​ൽ രാ​ഷ്ട്രി​യ​മോ..? കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മ്പോ​ൾ സു​പ്രീം​കോ​ട​തി​യി​ൽ കേ​സ്
Saturday, February 27, 2021 9:42 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ദി​വ​സം ലാ​വ്‌​ലി​ന്‍ കേ​സ് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. സി​ബി​ഐ​യു​ടെ വാ​ദം പ​രി​ഗ​ണി​ച്ച് ഏ​പ്രി​ല്‍ ആ​റി​ലേ​ക്കാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി നീ​ട്ടി വ​ച്ച​ത്. ഇ​ത് 26-ാം ത​വ​ണ​യാ​ണ് സു​പ്രീം​കോ​ട​തി കേ​സ് നീ​ട്ടി വ​യ്ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മു​ൻ ഊ​ർ​ജ്ജ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ച​ന്ദ്ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ. ​ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ വെ​റു​തെ​വി​ട്ട ഹൈ​ക്കോ​ട​തി വി​ധി​യെ ചോ​ദ്യം ചെ​യ്ത് സി​ബി​ഐ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ഏ​പ്രി​ൽ ആ​റി​ന് സു​പ്രീം കോ​ട​തി വാ​ദം കേ​ൾ​ക്കു​ന്ന​ത്. അ​ടി​യ​ന്തി​ര പ്ര​ധാ​ന്യ​മു​ള്ള കേ​സാ​ണെ​ന്ന് സു​പ്രീം കോ​ട​തി നേ​ര​ത്തെ നി​രീ​ക്ഷി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.