ച​ത്തീ​സ്ഗ​ഡി​ൽ പീ​ഡ​ന​ശ്ര​മം ചെ​റു​ത്ത വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി
Friday, February 26, 2021 8:41 PM IST
റാ​യ്പു​ർ: പീ​ഡ​ന​ശ്ര​മം ചെ​റു​ത്ത വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി. ച​ത്തീ​സ്ഗ​ഡി​ലെ മ​ഹാ​സ​മു​ദ്ദ് ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. 40കാ​രി​യാ​യ സ്ത്രീ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ കു​ടും​ബ​വു​മാ​യി പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന ചി​ന്താ​മ​ണി പ​ട്ടേ​ല്‍(22)​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബു​ധ​നാ​ഴ്ച രാ​ത്രി വീ​ട്ട​മ്മ പ്ര​തി​ക്കൊ​പ്പം പു​റ​ത്തു പോ​യി​രു​ന്നു. ഈ ​സ​മ​യ​മാ​ണ് പ്ര​തി ഇ​വ​രെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. എ​ന്നാ​ല്‍ പീ​ഡ​ന​ശ്ര​മം വീ​ട്ട​മ്മ ചെ​റു​ത്ത​തോ​ടെ അ​ക്ര​മാ​സ​ക്ത​നാ​യ പ്ര​തി ക​ട്ട ഉ​പ​യോ​ഗി​ച്ച് ഇ​വ​രു​ടെ ത​ല​യി​ല്‍ ഇ​ടി​ച്ചു.

സ്ത്രീ​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ടെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ള്‍ ഇ​വ​രെ ബ​സ്‌​ന​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ ത​ല​യ്ക്കെ​റ്റ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഇ​വ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഇ​വ​ര്‍ പോ​ലീ​സി​നു ന​ല്‍​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചി​ന്താ​മ​ണി പ​ട്ടേ​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.