ചെ​യ്യാ​ൻ പ​റ്റു​ന്ന​തേ പ​റ​യൂ, പ​റ​ഞ്ഞാ​ൽ ചെ​യ്തി​രി​ക്കും: പി​ണ​റാ​യി
Saturday, February 27, 2021 9:38 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ട​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ പ​ല വി​ക​സ​ന പ​ദ്ധ​തി​ക​ളും യാ​ഥാ​ർ​ഥ്യ​മാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജ​ന​ങ്ങ​ളാ​ണ് നേ​ട്ട​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ അ​വ​കാ​ശി​ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ക​സ​ന​മു​ന്നേ​റ്റ ജാ​ഥ​യു​ടെ തെ​ക്ക​ൻ മേ​ഖ​ലാ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

വി​ക​സ​ന നേ​ട്ട​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം. ത​ട​സ​ങ്ങ​ൾ സൃ​ഷ്ടി​ച്ച് സ​ർ​ക്കാ​രി​നെ പി​ന്തി​രി​പ്പി​ക്കാ​മെ​ന്ന് ക​രു​തി​യ​വ​ർ പ​രാ​ജ​യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ ശ​രി​യാ​യി പ്ര​വ​ർ​ത്തി​ച്ചോ എ​ന്ന് വി​ല​യി​രു​ത്തേ​ണ്ട​ത് ജ​ന​ങ്ങ​ളാ​ണ്. ത​ട​സ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ നി​ന്ന​വ​ർ​ക്ക് തെ​റ്റു​പ​റ്റി. പ​ഴ​യ സ​ർ​ക്കാ​ര​ല്ല ഇ​തെ​ന്ന് അ​വ​ർ​ക്ക് ബോ​ധ്യ​മാ​യി. ചെ​യ്യാ​ൻ പ​റ്റു​ന്ന​തേ പ​റ​യൂ. പ​റ​ഞ്ഞാ​ൽ അ​ത് ചെ​യ്തി​രി​ക്കു​മെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.