അ​വ​സാ​ന മ​ത്സ​ര​ത്തി​ലും ബ്ലാ​സ്റ്റേ​ഴ്സി​ന് തോ​ൽ​വി; നോ​ർ​ത്ത് ഈ​സ്റ്റ് പ്ലേ ​ഓ​ഫി​ൽ
Friday, February 26, 2021 11:05 PM IST
മോ​ർ​മു​ഗാ​വോ: ഐ​എ​സ്എ​ൽ അ​വ​സാ​ന മ​ത്സ​ര​ത്തി​ലും തോ​റ്റ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നോ​ട് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് തോ​റ്റ​ത്.

മ​ഞ്ഞ​പ്പ​ട​യു​ടെ സീ​സ​ണി​ലെ ഒ​ൻ​പ​താം പ​രാ​ജ​യ​മാ​യി​രു​ന്നു ഇ​ത്. ക​ഴി​ഞ്ഞ എ​ട്ടു​ക​ളി​ക​ളി​ൽ ഒ​ന്നി​ൽ​പോ​ലും ജ​യി​ക്കാ​നാ​വാ​തെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് സീ​സ​ൺ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ജ​യ​ത്തോ​ടെ നോ​ർ​ത്ത് ഈ​സ്റ്റ് പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ചു.

മ​ല​യാ​ളി താ​രം വി.​പി സു​ഹൈ​ർ, ലാ​ലെ​ങ്മാ​വി​യ എ​ന്നി​വ​രാ​ണ് നോ​ർ​ത്ത് ഈ​സ്റ്റി​നാ​യി ഗോ​ൾ നേ​ടി​യ​ത്. ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ലാ​യി​രു​ന്നു നോ​ർ​ത്ത് ഈ​സ്റ്റി​ന്‍റെ ര​ണ്ടു ഗോ​ളു​ക​ളും. തു​ട​ക്കം മു​ത​ൽ ജ​യി​ക്കാ​നാ​യി നോ​ർ​ത്ത് ഈ​സ്റ്റ് ആ​ക്ര​മി​ച്ചു ക​ളി​ച്ച​പ്പോ​ൾ കേ​ര​ള ഗോ​ൾ മു​ഖം വി​റ​ച്ചു.

ആ​ദ്യ അ​മ്പ​ര​പ്പി​നു ശേ​ഷം താ​ളം ക​ണ്ടെ​ത്തി​യ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ താ​ളം തെ​റ്റി​ക്കു​ന്ന​താ​യി​രു​ന്നു സു​ഹൈ​റി​ന്‍റെ ഗോ​ൾ. ഖ​സാ ക​മാ​റ​യി​ൽ​നി​ന്ന് പ​ന്ത് സ്വീ​ക​രി​ച്ച് ബോ​ക്സി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ സു​ഹൈ​റി​നെ ത​ട​യാ​ൻ സ​ന്ദീ​പ് സിം​ഗി​ന്‍റെ വൃ​ഥാ​ശ്ര​മം. ബോ​ക്സി​ലേ​ക്ക് ക​യ​റി​യ സു​ഹൈ​റി​നെ ഗോ​ൾ കീ​പ്പ​ർ ആ​ൽ​ബി​നോ മു​ന്നോ​ട്ടു​ക​യ​റി​വ​ന്നു പ്ര​തി​രോ​ധി​ച്ചു. ആ​ൽ​ബി​നോ​യെ​യും മ​റി​ക​ട​ന്ന സു​ഹൈ​ർ ഗോ​ളി​യി​ല്ലാ പോ​സ്റ്റി​ലേ​ക്ക് പ​ന്തി​നെ പ​റ​ഞ്ഞ​യ​ച്ചു.

ആ​ദ്യ ഗോ​ൾ നേ​ടി 10 മി​നി​റ്റി​നു​ള്ളി​ൽ ര​ണ്ടാം ഗോ​ളും ക​ണ്ടെ​ത്തി​യ നോ​ർ​ത്ത് ഈ​സ്റ്റ് മ​ത്സ​രം വ​രു​തി​യി​ലാ​ക്കി. സീ​സ​ണി​ലെ ത​ന്നെ മ​നോ​ഹ​ര​മാ​യ ഗോ​ളാ​ണ് ലാ​ലെ​ങ്മാ​വി​യ​യു​ടെ ബൂ​ട്ടി​ൽ​നി​ന്നും പി​റ​ന്ന​ത്. ബോ​ക്സി​നു വെ​ളി​യി​ൽ ഇ​ട​ത് മൂ​ല​യി​ൽ​നി​ന്നും മാ​വി​യ​യു​ടെ കി​ടി​ല​ൻ ലോം​ഗ് ഷോ​ട്ട്. റോ​ക്ക്റ്റ് ഷോ​ട്ട് കു​ത്തി​യ​ക​റ്റാ​ൻ ആ​ൽ​ബി​നോ മു​ഴു​നീ​ള ഡൈ​വ് ചെ​യ്തെ​ങ്കി​ലും പോ​സ്റ്റി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ഇ​ടി​ച്ച് പ​ന്ത് ഗോ​ളി​ലേ​ക്കി​റ​ങ്ങി.

ര​ണ്ട് ഗോ​ൾ ലീ​ഡ് നേ​ടി​യ നോ​ർ​ത്ത് ഈ​സ്റ്റ് ര​ണ്ടാം പ​കു​തി​യി​ൽ പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് പി​ൻ​വാ​ങ്ങി​യാ​ണ് ക​ളി​ച്ച​ത്. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ മി​ക​ച്ചൊ​രു നീ​ക്കം​പോ​ലും ബ്ലാ​സ്റ്റേ​ഴ്സി​ന് ന​ട​ത്താ​നാ​യി​ല്ല​തും ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.